Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവണ്ടാഴിയിൽ സ്കൂൾ...

വണ്ടാഴിയിൽ സ്കൂൾ കെട്ടിടം തകർന്നുവീണ് അഞ്ചുപേർക്ക് പരിക്ക്

text_fields
bookmark_border
വണ്ടാഴിയിൽ സ്കൂൾ കെട്ടിടം  തകർന്നുവീണ് അഞ്ചുപേർക്ക് പരിക്ക്
cancel
camera_alt

ത​ക​ർ​ന്നു​വീ​ണ വ​ണ്ടാ​ഴി സി.​വി.​എം.​എ​ൽ.​പി സ്കൂ​ൾ കെ​ട്ടി​ടം

വടക്കഞ്ചേരി: കനത്ത മഴയിൽ വണ്ടാഴിയിൽ സ്കൂൾ കെട്ടിടം തകർന്നുവീണ് അഞ്ചുപേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച വൈകീട്ട് പെയ്ത കനത്ത മഴയിൽ വണ്ടാഴി സി.വി.എം.എൽ.പി സ്കൂൾ കെട്ടിടമാണ് തകർന്നുവീണത്. സ്കൂളിൽ നിർമാണ പ്രവൃത്തികളിൽ ഏർപ്പെട്ടിരുന്ന രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ അഞ്ചുപേർക്കാണ് പരിക്കേറ്റത്.

വണ്ടാഴി നെല്ലിക്കോട് സ്വദേശികളായ അരുൺ (22), ജിനു (23), വിവേക് (24) പശ്ചിമ ബംഗാൾ സ്വദേശികളായ റംസാൻ (45), സുമൻ (30) എന്നിവർക്കാണ് പരിക്ക്. ഇവവരെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം.

സ്കൂളിന്റെ ഒരു കെട്ടിടത്തിൽ പണി നടത്തിയിരുന്ന തൊഴിലാളികൾ മഴ പെയ്തപ്പോൾ മറ്റൊരു കെട്ടിടത്തിലേക്ക് മാറിനിൽക്കുകയായിരുന്നു. ഈ കെട്ടിടമാണ് തകർന്നുവീണത്.

തകർന്ന കെട്ടിടത്തിനുള്ളിൽ കുടുങ്ങിയവരെ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം എസ്. ഷക്കീറിന്റെ നേതൃത്വത്തിൽ നാട്ടുകാരെത്തിയാണ് പുറത്തെത്തിച്ചത്.

കനത്ത മഴയിൽ വണ്ടാഴി, കിഴക്കഞ്ചേരി പഞ്ചായത്തുകളിൽ വ്യാപകമായ നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SchoolsbuildingInjured
News Summary - Five injured as school building collapses in Vandazhi
Next Story