ഒറ്റപ്പാലം ബസ് സ്റ്റാൻഡിൽ വ്യാപാരിയെ ആക്രമിച്ച കേസിൽ നാലുപേർ പിടിയിൽ
text_fieldsനജീബ്, നിഷാദ്, അബ്ദുൽ റഹിമാൻ, ബിനീഷ്
ഒറ്റപ്പാലം: നഗരസഭ ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ വ്യാപാരിയെ ആക്രമിച്ച സംഭവത്തിൽ നാലുപേർ പൊലീസ് പിടിയിൽ. പൈങ്കുളം കോടംകുന്നത്ത് വീട്ടിൽ നജീബ് (37), നിഷാദ് (33), ചേലക്കര നടവാക്കയിൽ അബ്ദുൽ റഹിമാൻ (34), പൈങ്കുളം കോതകുറുശ്ശി വീട്ടിൽ ബിനീഷ് (33) എന്നിവരാണ് പിടിയിലായത്. എറണാകുളത്ത് പച്ചക്കറി വ്യാപാരം നടത്തിവരുന്ന കണ്ണിയംപുറം സ്വദേശി പ്രവീൺ ബാബുവിനെ ആക്രമിച്ച കേസിലാണ് അറസ്റ്റ്.
ഇക്കഴിഞ്ഞ 22ന് രാത്രി നഗരസഭ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ ഒന്നാം നിലയിൽ വെച്ചായിരുന്നു ആക്രമണം. ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചുള്ള ആക്രമണത്തിൽ പ്രവീൺ ബാബുവിന്റെ ഇടത് കണ്ണിനും താടി എല്ലുകൾക്കും പരിക്കേറ്റിരുന്നു. ആദ്യം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റിയിരുന്നു. സംഭവത്തിന് ഒരാഴ്ച മുമ്പ് നഗരസഭ ബസ് സ്റ്റാൻഡിൽ നിൽക്കുകയായിരുന്ന പ്രവീൺ ബാബുവിനെ നജീബ് അസഭ്യം പറഞ്ഞിരുന്നു. സംഭവദിവസം ഉച്ചക്കും ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് നജീബ് കൂട്ടാളികളുമായെത്തി രാത്രിയിൽ ആക്രമണം നടത്തിയതെന്നാണ് കേസ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.