Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപ്രതിസന്ധികൾ...

പ്രതിസന്ധികൾ നീന്തിക്കയറി ഹരിന; ദേ​ശീ​യ പാ​രാ​സ്വി​മ്മി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മൂ​ന്ന് സ്വ​ർ​ണം

text_fields
bookmark_border
പ്രതിസന്ധികൾ നീന്തിക്കയറി ഹരിന; ദേ​ശീ​യ പാ​രാ​സ്വി​മ്മി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മൂ​ന്ന് സ്വ​ർ​ണം
cancel

പാ​ല​ക്കാ​ട്: പ​ര​സ​ഹാ​യ​മി​ല്ലാ​തെ ന​ട​ക്കാ​ൻ പോ​ലും പ​റ്റാ​തി​രു​ന്ന അ​വ​സ്ഥ​യി​ൽ​നി​ന്ന് ഹ​രി​ന ത​നി​യെ നീ​ന്തി​ക്ക​യ​റി​യ​ത് പ്ര​തീ​ക്ഷ​ക​ളു​ടെ വെ​ള്ളി​വെ​ളി​ച്ച​ത്തി​ലേ​ക്ക്. ഒ​ന്ന​ര വ​യ​സി​ൽ അ​പ​സ്മാ​രം വ​ന്ന ശേ​ഷം ബാ​ധി​ച്ച സെ​റി​ബ്ര​ൽ പാ​ൾ​സി​യെ ക​ഠി​ന​മാ​യ പ്ര​യ​ത്ന​ത്തി​ലൂ​ടെ​യാ​ണ് ഹ​രി​ന കീ​ഴ​ട​ക്കി​യ​ത്. മ​ല​മ്പു​ഴ കു​ള​പ്പ​ര​ത്തി ‘സാ​യ് ഹേ​മാം​ബി​ക’​യി​ൽ ദേ​വ​രാ​ജി​ന്‍റെ​യും കൃ​ഷ്ണ​കു​മാ​രി​യു​ടെ​യും ഏ​ക​മ​ക​ളാ​യ ഡി. ​ഹ​രി​ന (15) ക​ഠി​ന​മാ​യ പ്ര​തി​സ​ന്ധി​ക​ളി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​യ​ത്. ആ​രെ​ങ്കി​ലും പി​ടി​ച്ചാ​ൽ മാ​ത്ര​മേ ന​ട​ക്കാ​ൻ സാ​ധി​ക്കൂ. എ​ന്നാ​ൽ, ആ ​അ​വ​സ്ഥ​യി​ൽ​നി​ന്ന് നീ​ന്ത​ൽ ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളി​ൽ പ​ങ്കെ​ടു​ത്ത് സ്വ​ർ​ണ മെ​ഡ​ലു​ക​ൾ വാ​രി​ക്കൂ​ട്ടി താ​ര​മാ​യി​രി​ക്കു​ക​യാ​ണ് ഹ​രി​ന.

ഏ​ഴാം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ൾ, റി​ട്ട. സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​നാ​യ കെ. ​ശ​ശീ​ന്ദ്ര​ൻ മ​ല​മ്പു​ഴ ചെ​ക് ഡാ​മി​ൽ ന​ട​ത്തു​ന്ന നീ​ന്ത​ൽ പ​രി​ശീ​ല​ന​ത്തി​ന് പോ​യ​താ​ണ് ഹ​രി​ന​യു​ടെ ജീ​വി​തം മാ​റ്റി​മ​റി​ച്ച​ത്. വ​ടി​യു​ടെ​യും മ​റ്റും സ​ഹാ​യ​ത്തോ​ടെ ശ​ശീ​ന്ദ്ര​ൻ ഹ​രി​ന​യെ നീ​ന്ത​ൽ പ​ഠി​പ്പി​ച്ചു. ഇ​പ്പോ​ൾ ഒ​റ്റ​ക്ക് നീ​ന്താ​ൻ ക​ഴി​യും. ക​ഴി​ഞ്ഞ​മാ​സം തൃ​ശൂ​രി​ൽ ന​ട​ന്ന സം​സ്ഥാ​ന പാ​രാ നീ​ന്ത​ൽ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മൂ​ന്ന് സ്വ​ർ​ണം നേ​ടി. 50 മീ​റ്റ​ർ ഫ്രീ ​സ്റ്റെെ​ൽ, 100 മീ​റ്റ​ർ ബാ​ക്ക് സ്ട്രോ​ക്ക്, 50 മീ​റ്റ​ർ ബാ​ക്ക് സ്ട്രോ​ക്ക് ഇ​ന​ങ്ങ​ളി​ലാ​യി​രു​ന്നു ഹ​രി​ന​യു​ടെ സ്വ​ർ​ണ​നേ​ട്ടം. ക​ഴി​ഞ്ഞ​ദി​വ​സം ബം​ഗ​ളൂ​രു​വി​ൽ ന​ട​ന്ന ദേ​ശീ​യ പാ​രാ സ്വി​മ്മി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ലും ഇ​തേ ഇ​ന​ങ്ങ​ളി​ൽ മൂ​ന്ന് സ്വ​ർ​ണം കൊ​യ്ത് മി​ക​വ് തെ​ളി​യി​ച്ചു.

വാ​ക്കി​ങ് സ്റ്റി​ക്ക് ഉ​പ​യോ​ഗി​ച്ചാ​ണ് ന​ട​ക്കു​ന്ന​ത്. രാ​വി​ലെ ആ​റ​ര മു​ത​ൽ എ​ട്ട​ര വ​രെ മ​ല​മ്പു​ഴ ചെ​ക് ഡാ​മി​ൽ നീ​ന്ത​ൽ പ​രി​ശീ​ലി​ക്കും. കോ​യ​മ്പ​ത്തൂ​രി​ൽ നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​ണ് പി​താ​വ് ദേ​വ​രാ​ജ്. മാ​താ​വ് കൃ​ഷ്ണ​കു​മാ​രി മ​ല​മ്പു​ഴ കൃ​ഷി പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ്. മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ, ന​ട​നും പാ​ല​ക്കാ​ട് എം.​എ​ൽ.​എ​യു​മാ​യ ര​മേ​ഷ് പി​ഷാ​ര​ടി എ​ന്നി​വ​രെ നേ​രി​ൽ കാ​ണ​ണ​മെ​ന്നാ​ണ് ഹ​രി​ന​യു​ടെ ആ​ഗ്ര​ഹം.

ര​മേ​ഷ് പി​ഷാ​ര​ടി​യു​ടെ ആ​രാ​ധി​ക കൂ​ടി​യാ​ണ്. അ​ക​ത്തേ​ത്ത​റ എ​ൻ.​എ​സ്.​എ​സ് എ​ച്ച്.​എ​സ്.​എ​സി​ൽ​നി​ന്ന് പ​ത്താം ക്ലാ​സ് വി​ജ​യി​ച്ച ഹ​രി​ന​ക്ക് പ്ല​സ് വ​ണ്ണി​ന് കൊ​മേ​ഴ്സ് എ​ടു​ത്ത് ബി​സി​ന​സ് മേ​ഖ​ല​യി​ലേ​ക്ക് തി​രി​യാ​നാ​ണ് താ​ൽ​പ​ര്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national senior swimming championshipsSwimming championshipPalakkadgold medals
News Summary - Harina swims through crises; wins three gold medals at the National Para Swimming Championships
Next Story