കണ്ണാടിയിൽ കാര്യങ്ങൾ കണ്ടറിയണം...
text_fieldsകുഴൽമന്ദം: ജില്ലയിലെ പ്രധാന പ്രാചീന കലകളായ പുറാട്ട് നാടകത്തിന്റെ ആശനായ കണ്ണനൂർ കണ്ടുവിന്റെയും കുഴൽമന്ദം നിയോജമണ്ഡലത്തിലെ പ്രഥമ എം.എൽ.എ ജോൺ കിട്ടയുടെയും നാടായ കണ്ണാടി പഞ്ചായത്തിന് ചരിത്രപരമായും സമകാലികമായും വളരെ പ്രാധാന്യമാണുള്ളത്.
പഞ്ചായത്തിൽ 95 ശതമാനം സമതലപ്രദേശവും ബാക്കി ചെറുചരിവുകളുമാണ്. ഭൂരിഭാഗം ജനങ്ങളുടെ ജീവിതോപാധിയും കൃഷിയായിരുന്നു. ഗ്രാമത്തിലൂടെ ഒഴുകന്ന ഏക നദി കണ്ണാടിപ്പുഴയാണ്. 20ൽ പരം കുളങ്ങളും മലമ്പുഴ കനാലും പ്രധാന ജല സ്ത്രോതസ്സാണ്. നെൽപ്പാടങ്ങൾ തരിശടുന്ന പ്രവണത കൂടുതലാണ്. 1954 മേയ് 24നാണ് ആദ്യത്തെ ഭരണ സമിതി നിലവിൽ വന്നത്.
ഇടതുപക്ഷത്തിന് വളരെ സ്വാധീനമുള്ള പഞ്ചായത്തിൽ തുടർച്ചയായ 45 വർഷത്തെ ഇടതുപക്ഷ ഭരണത്തിന് 2010ൽ വിരാമമിടാൽ വിഭാഗീയതയുടെ പേരിൽ പാർട്ടിയിൽ നിന്ന് പുറത്തായവർ തന്നെ കാരണമായന്ന പ്രത്യേകതയുമുണ്ട്. 15 വാർഡുകളിൽ എട്ട് സി.പി.എം, നാല് കോൺഗ്രസ്, രണ്ട് ബി.ജെ.പി, സി.പി.ഐ ഒന്ന് എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. 2020ൽ എൽ.ഡി.എഫ് -8, യു.ഡി.എഫ് -3, സ്വതന്ത്രർ -4 എന്നതാണ് കക്ഷിനില. ഈപ്രാവശ്യം രണ്ട് വാർഡ് കൂടി 17ആയി. സി.പി.എം വിട്ടുപോയർ യു.ഡി.എഫ് ഭാഗമായെങ്കിലും കോൺഗ്രസിനകത്തെ സീറ്റ് പിണക്കം എൽ.ഡി.എഫ് അനൂലമാകുമോ എന്ന് കണ്ടറിയണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

