താമസം കൂരകളിൽ, ശൗചാലയമില്ല; ദുരിത ജീവിതം നയിച്ച് 15 കുടുംബങ്ങൾ
text_fieldsചുള്ളിയാർ ഡാമിനടുത്ത് നരിപ്പാറ ചള്ള പുറമ്പോക്ക് ഭൂമിയിലെ കുടിലുകൾ
കൊല്ലങ്കോട്: ശൗചാലയമില്ലാത്തതിനാൽ ദുരിത ജീവിതം നയിച്ച് കുടുംബങ്ങൾ. നരിപ്പാറ ചള്ളയിൽ ചുള്ളിയാർ ഡാം പുറമ്പോക്കിൽ ആദിവാസികൾ ഉൾപ്പെടെ 11 കുടിലുകളിലെ 15 കുടുംബങ്ങളാണ് ശൗചാലയമില്ലാതെ ദുരിതമനുഭവിക്കുന്നത്.
സ്ഥലത്തിന് രേഖകളില്ലാത്ത, സ്വന്തമായി അടച്ചുറപ്പുള്ള വീടില്ലാത്ത ഇവർക്ക് പൊതുപ്രവർത്തകർ കലക്ടർക്കും തഹസിൽദാർക്കും നൽകിയ പരാതികളെ തുടർന്നും മാധ്യമങ്ങളുടെ ഇടപെടലിലുമാണ് പ്ലാസ്റ്റിക് മറച്ചു കെട്ടിയ കുടിലിൽ വൈദ്യുതി, റേഷൻ കാർഡ് എന്നിവ ലഭ്യമാക്കിയത്.
കുളിക്കാൻ ഡാമിനേയും പ്രാഥമിക കാര്യങ്ങൾക്ക് കുറ്റിക്കാടുകളേയും ആശ്രയിക്കേണ്ട ഗതികേടിലാണ് ഈ മനുഷ്യർ. എല്ലാവർക്കും ഭൂമിയും വീടും അനുവദിക്കുന്ന കാലം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കുടുംബങ്ങൾ ജീവിക്കുന്നത്. അതുവരെ എങ്കിലും പൊതുശൗചാലയം നരിപ്പാറ ചള്ളയിൽ നിർമിച്ചു നൽകണമെന്ന ആവശ്യം ഇവർക്കിടയിൽ ശക്തമായിട്ടുണ്ട്.
ഇവരുടെ ദുരവസ്ഥ കാണാൻ സർക്കാരുകൾ തയ്യാറാകണമെന്ന് പൊതുപ്രവർത്ത കനായ സി.വൈ. ഷൈഖ് മുസ്തഫ പറഞ്ഞു. മുതലമട പഞ്ചായത്തിൽ വിവിധ സങ്കേതങ്ങളിൽ ശൗചാലയമില്ലാത്തവർക്ക് അത് അടിയന്തിരമായി നിർമിച്ചു നൽകാൻ പട്ടികജാതി- പട്ടികവർഗ വകുപ്പ് ഇടപെടണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.