നണ്ടൻ കിഴായയിൽ കാട്ടാനകൾ; നാട്ടുകാർ ഭീതിയിൽ
text_fieldsനണ്ടൻ കിഴായ ജനവാസ മേഖലയായ മേച്ചിറയിലെത്തിയ ആനകൾ
കൊല്ലങ്കോട്: നണ്ടൻ കിഴായയിൽ കാട്ടാനകളെത്തി. വനാതിർത്തിയിൽനിന്ന് ഏഴ് കിലോമീറ്റർ കടന്ന് ജനവാസ മേഖലയിൽ കാട്ടാന എത്തുന്നത് ഇതാദ്യം. ചൊവ്വാഴ്ച രാത്രി യിലാണ് മേച്ചിറ, കൊടപ്പള്ളം, പത്തിചിറ വഴി നണ്ടൻകിഴായ ചാത്തലിംഗത്ത് കളത്തിലെ പറമ്പിൽ രണ്ട് കൊമ്പൻമാർ എത്തിയത്. നൂറിലധികം വാഴകളും മാവിൻകൊമ്പുകളും നശിപ്പിച്ചു. മംഗലം-ഗോവിന്ദാപുരം അന്തർ സംസ്ഥാന റോഡിൽ നിന്നും 100 മീറ്റർ പരിധിയിൽ വരെ കാട്ടാനയെത്തിയത് ജനങ്ങളെ ഭീതിയിലാക്കി.
ബുധനാഴ്ച പുലർച്ചെ വനംവകുപ്പ് സ്ഥലത്തെത്തി ആനകളെ വനാന്തരത്തിലേക്ക് എത്തിച്ചു. ദ്രുതകർമസേന, കൊല്ലങ്കോട് റേഞ്ചിലെ വാർച്ചർമാർ എന്നിവർ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ബി. രഞ്ജി ത്തിന്റെ നേതൃത്വത്തിൽ തെന്മലയോരത്ത് നിരീക്ഷണം ശക്തമാക്കി. പതിനെട്ട് ആനകളാണ് മേച്ചിറ, വെള്ളാ രൻ കടവ്, തേക്കിൻചിറ, വേലാങ്കാട്, ചീളക്കാട്, മാത്തൂർ പ്രദേശങ്ങൾക്കിടയിൽ വ്യാപകമായ കൃഷിനാശം വരുത്തുന്നത്. അഞ്ച് ആനകൾ വലുതാണ്. ഇതിൽ രണ്ടാനകളാണ് നണ്ടൻ കിഴായയിൽ എത്തിയത്.
മുതലമട, കൊല്ലങ്കോട് പഞ്ചായത്തുകളിലും തുർച്ചയായി ആനകൾ എത്തുന്നുണ്ട്. മേച്ചിറയിലും കൊട്ടപ്പള്ളം അടിവാരത്തിലും 1.25 കോടിയിൽ സ്ഥാപിച്ച സൗരോർജ വേലി തകർത്താണ് ആനകൾ ജനവാസ മേഖലയിൽ എത്തിയത്. എലവഞ്ചേരി മുതൽ ചെമ്മണാമ്പതി വരെയുള്ള പ്രദേശങ്ങളിൽ വൈദ്യുത വേലി പൂർണമായും സ്ഥാപിക്കാനുള്ള നടപടികൾ ഉണ്ടാവണമെന്നും കാട്ടാനകളെ പറമ്പി ക്കുളത്തേക്ക് എത്തിക്കാനുള്ള നടപടികൾ കുങ്കി ആനകളെ ഉപയോഗപ്പെടുത്തി നടപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

