ബാറില്‍ അതിക്രമം നടത്തിയ പ്രതി അറസ്റ്റില്‍
text_fieldsസിദ്ദീഖ്
കൂറ്റനാട്: ബാറില്‍ അതിക്രമം കാണിക്കുകയും തടയാന്‍ ശ്രമിച്ച ജീവനക്കാരനെ മർദിക്കുകയും ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍. മാട്ടായ സ്വദേശി സിദ്ദീഖിനെയാണ് (38) ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഏപ്രിൽ രണ്ടിന് ആറങ്ങോട്ടുകരയിലെ ബാറില്‍ രാത്രി എട്ടോടെയാണ് സംഭവം.
ബാറിലെത്തിയ പ്രതി പ്രകോപനം സൃഷ്ടിച്ച് മുന്‍വശത്തെ ഗ്ലാസുകളും മറ്റും അടിച്ചുതകര്‍ക്കുകയും തടയാന്‍ ശ്രമിച്ച അശോകന് എന്ന ജീവനക്കാരനെ വലിച്ചിറക്കി സോഡാകുപ്പികൊണ്ട് കുത്തികൊലപെടുത്താന്‍ ശ്രമിക്കുകയും ചെയ്തതായാണ് പരാതി. പൊട്ടിയ സോഡാകുപ്പി കാട്ടി ജീവനക്കാരെ വിരട്ടി മദ്യം തട്ടിയെടുക്കുകയും അലമാരയിലെ മദ്യം എറിഞ്ഞ് പൊട്ടിച്ച് അരലക്ഷത്തിന്റെ നഷ്ടം വരുത്തിയതായും പൊലീസ് പറയുന്നു.
ചാലിശ്ശേരി എസ്.ഐ ടി. അരവിന്ദാക്ഷന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്. സംഘത്തില്‍ അസി. സബ് ഇൻസ്പെക്ടർമാരായ കെ.ജെ. ജയൻ, കെ.എസ്. ഗിരീഷ് കുമാർ, എസ്.സി.പി.ഒ ബി. ഷൈജു, ജനമൈത്രി ബീറ്റ് ഓഫിസർ സി. അബ്ദുൽ കരീം എന്നിവരുമുണ്ടായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.