അപകടക്കുഴികൾ നിറഞ്ഞ് പട്ടാമ്പി- ചാലിശ്ശേരി പാത
text_fieldsപട്ടാമ്പി-ചാലിശ്ശേരി പാതയിലെ കുഴികള്‍
കൂറ്റനാട്: നിലമ്പൂർ-പെരുമ്പിലാവ് സംസ്ഥാനപാതയിൽ പട്ടാമ്പി മുതൽ ചാലിശ്ശേരി വരെ യാത്രക്കാർക്ക് ദുരിതം. നിറയെ അപകടക്കുഴികളായതാണ് പ്രശ്നം. വി.കെ കടവ് റോഡിന് സമീപം പെട്രോൾ പമ്പ് മുതൽ ചാലിശ്ശേരി വരെ പലഭാഗങ്ങളും തകർന്ന് വലിയ കുഴികളാണ് രൂപപ്പെട്ടത്.
കുഴികളിൽവീണ് പരിക്ക് പറ്റുന്നത് നിത്യസംഭവമായി. കൂടുതൽ അപകടങ്ങൾക്ക് കാത്തിരിക്കാതെ എത്രയും പെട്ടന്ന് റോഡ് ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കഴിഞ്ഞദിവസം പട്ടാമ്പി ഭാഗത്ത് വിമുക്തഭടന്റെ മരണത്തിനിടയായതും റോഡിലെ കുഴിയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.