ആ സ്വർണനാണയം തിരികെയെത്തി; പൊന്നിനേക്കാൾ വിശുദ്ധമായ കൈകളിലൂടെ
text_fieldsതിരികെ ലഭിച്ച സ്വർണനാണയം
കൂറ്റനാട്: പത്തുരൂപ നാണയമെന്നുകരുതി പെണ്കുട്ടി മരുന്ന് കടയിൽ നൽകിയത് ഒരു പവന്റെ സ്വർണനാണയം. ഒടുവിൽ കാര്യം തിരിച്ചറിഞ്ഞതോടെ പൊതുപ്രവർത്തകനായ രവി കുന്നത്തിന്റെ ഇടപെടലിലൂടെ നാണയം തിരികെ ലഭിച്ചു. കഴിഞ്ഞദിവസം ഉച്ചയോടെയായിരുന്നു സംഭവം. ബാങ്കിൽ പണയംവച്ച സ്വർണനാണയം തിരികെയെടുത്തുവരുന്ന വഴിയിൽ പിതാവിന് മരുന്നുവാങ്ങാനാണ് കൂറ്റനാട് സ്വദേശിനിയായ പെൺകുട്ടി കടയിൽ കയറിയത്.
10 രൂപ നാണയത്തോടൊപ്പം സ്വർണനാണയവും ബിൽ തുകയായി കടക്കാരന് നൽകി. വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സ്വർണനാണയം നഷ്ടപ്പെട്ട കാര്യമറിയുന്നത്. പരിഭ്രാന്തയായ പെൺകുട്ടി പാലക്കാട്ടെ പൊലീസ് ഓഫിസറായ സഹോദരനെ വിവരമറിയിച്ചു. സഹോദരൻ സുഹൃത്തും പൊതുപ്രവർത്തകനുമായ രവി കുന്നത്തിനോട് കാര്യം പറയുകയായിരുന്നു.
രവി തന്റെ സുഹൃത്ത് അജയനുമൊത്ത് കൂറ്റനാട്ടെ കടയിലെത്തി വിവരം ധരിപ്പിച്ചു. കട ഉടമയും 10 രൂപ നാണയമാണെന്ന് കരുതി തുക മേശയിൽ വെക്കുകയായിരുന്നു. പിന്നീട് കടയിൽ വന്ന ആർക്കോ നാണയം കൊടുത്തെന്നും പറഞ്ഞു. ഉടൻ നിരീക്ഷണ കാമറ പരിശോധിച്ച് കടയിൽ വന്നുപോയവരുടെ പട്ടികയെടുത്തു. തുടർന്ന്, കൂറ്റനാട്ടുള്ള ഒരാളുടെ കൈവശം അകപ്പെട്ട നാണയം കണ്ടെത്തുകയായിരുന്നു. തുടര്ന്ന് പെൺകുട്ടിക്ക് സ്വർണനാണയം കൈമാറി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.