വ്യാവസായിക ബ്ലോക്കിൽ മാറ്റത്തിന്റെ കൊടി പറക്കുമോ?
text_fieldsപാലക്കാട്: സംസ്ഥാനത്തെ രണ്ടാമത്തെ വ്യാവസായിക മേഖലയായ കഞ്ചിക്കോട്, സംസ്ഥാന അതിർത്തിയായ വാളയാർ, ഏറ്റവും വലിയ ഡാം എന്നിവ ഉൾപ്പെടുന്ന മലമ്പുഴ ബ്ലോക്കുപഞ്ചായത്ത് മലമ്പുഴ, അകത്തേത്തറ, പുതുശ്ശേരി, മരുതറോഡ്, കൊടുമ്പ്, പുതുപരിയാരം എന്നീ പഞ്ചായത്തുകൾ ചേർന്നതാണ്. ഇടതുപക്ഷത്തിന് വ്യക്തമായ സ്വാധീനമുള്ള ബ്ലോക്കുപഞ്ചായത്തിൽ മറ്റ് രാഷ്ട്രീയ കക്ഷികൾ ദുർബലമാണ്.
ഗ്രാമപഞ്ചായത്തിലെ വാർഡുകൾ യു.ഡി.എഫിന് അനുകൂലമാകുമ്പോഴും ആ പ്രദേശം ഉൾപ്പെടുന്ന ബ്ലോക്കുഡിവിഷൻ ഇടതുമായി ചേർന്നുനിൽക്കുന്നവയാണ്. ആറു പഞ്ചായത്തുകളിലായി 13 ഡിവിഷനുകളാണുള്ളത്. 2015ൽ മന്തക്കാട്, എൻ.ഡി.എക്കും അകത്തേത്തറ യു.ഡി.എഫിനും ലഭിച്ചെങ്കിൽ 2020ൽ മന്തക്കാട് എൻ.ഡി.എയിൽനിന്ന് എൽ.ഡി.എഫ് തിരിച്ചുപിടിച്ചു. യു.ഡി.എഫിന് കണ്ണോട് ഒരു ഡിവിഷൻ കൊണ്ട് തൃപ്തിപെടണ്ടി വന്നു.
ബ്ലോക്കുപരിധിയിലെ എല്ലാ പഞ്ചായത്തിലും എൽ.ഡി.എഫാണ് ഭരണം കൈയാളുന്നത്. അകത്തേത്തറയിൽ യു.ഡി.എഫിന് ഒരു സീറ്റുപോലുമില്ല. യു.ഡി.എഫിന്റെ നഷ്ടം എൻ.ഡി.എക്ക് ആണ് നേട്ടമായത്. അകത്തേത്തറയിൽ ഏഴ് വാർഡുകളാണ് എൻ.ഡി.എ നേടിയത്. വാർഡ് പുനർവിഭജനത്തിന്റെ ഭാഗമായി രണ്ടു പുതിയ ഡിവിഷൻകൂടി ചേർത്ത് 15 എണ്ണമായി വർധിച്ചു. നഗരത്തോടും വ്യാവസായിക മേഖലയോടും ചേർന്ന കിടക്കുന്ന മലമ്പുഴ ബ്ലോക്കിൽ എല്ലായിടത്തും ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്.
നിലവിലെ കക്ഷിനില
എൽ.ഡി.എഫ് 12
സി.പി.എം. 11
സി.പി.ഐ 01
യു.ഡി.എഫ് 01
കോൺഗ്രസ് 01
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

