Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്വാ​റി​യി​ലേ​ക്ക് മ​റി​ഞ്ഞ ലോ​റി ഡ്രൈ​വ​റു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

text_fields
bookmark_border
ക്വാ​റി​യി​ലേ​ക്ക് മ​റി​ഞ്ഞ ലോ​റി ഡ്രൈ​വ​റു​ടെ  മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
cancel

കൂ​റ്റ​നാ​ട്: ക​റു​ക​പു​ത്തൂ​രി​ൽ ക്വാ​റി നി​ക​ത്തു​ന്ന​തി​നി​ടെ ടോ​റ​സ് ലോ​റി​യും ഡ്രൈ​വ​റും വെ​ള്ള​ത്തി​ല്‍ മു​ങ്ങി​യ സം​ഭ​വ​ത്തി​ല്‍ ഡ്രൈ​വ​റു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ചാ​ത്ത​ന്നൂ​ർ ചാ​ലാ​ച്ചി പ്ര​ദേ​ശ​ത്തെ ചാ​ലാ​ച്ചി​വീ​ട്ടി​ല്‍ താ​ഹി​റി​ന്റെ (35) മൃ​ത​ദേ​ഹ​മാ​ണ് നീ​ണ്ട തെ​ര​ച്ചി​ലി​നൊ​ടു​വി​ല്‍ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ക​ണ്ടെ​ത്തി​യ​ത്. പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ തി​രു​മി​റ്റ​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ല്‍പെ​ട്ട ക​റു​ക​പു​ത്തൂ​ര്‍ അ​കി​ലാ​ണ​ത്ത് വ്യാ​ഴാ​ഴ്ച രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​ണ് അ​പ​ക​ടം. ക്വാ​റി മ​ണ്ണി​ട്ട് നി​ക​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ​മീ​പ​ത്തെ കു​ന്നി​ല്‍നി​ന്ന് മ​ണ്ണ് നി​റ​ച്ച് ഇ​വി​ടെ ത​ട്ടു​ന്ന ജോ​ലി​യി​ലാ​യി​രു​ന്നു താ​ഹി​ർ. പ​ര​സ​ഹാ​യ​ത്തി​ന് ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല. ലോ​റി​യു​ടെ പി​റ​ക് വ​ശം ഉ​യ​ര്‍ത്തി താ​ഴ്ച​യി​ലേ​ക്ക് മ​ണ്ണ് ത​ട്ടു​ന്ന​തി​നി​ടെ ഇ​ടി​ഞ്ഞ് ക്വാ​റി​യി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ശേ​ഷം ലോ​റി​യും ഡ്രൈ​വ​റും പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി​രു​ന്നു. മ​ണ്ണ് കൊ​ണ്ടു​പോ​യ താ​ഹി​ര്‍ മ​ട​ങ്ങി​യെ​ത്താ​ത്ത​തി​നെ തു​ട​ര്‍ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് അ​പ​ക​ടം മ​ന​സ്സി​ലാ​യ​ത്. അ​പ​ക​ടം ന​ട​ന്ന​തി​ന് പി​ന്നാ​ലെ പ​ട്ടാ​മ്പി, ഷൊ​ർ​ണൂ​ർ, മ​ല​പ്പു​റം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ഫ​യ​ർ​ഫോ​ഴ്സ് യൂ​നി​റ്റു​ക​ളും പ്രാ​ദേ​ശി​ക സ്കൂ​ബാ ഡൈ​വി​ങ് സം​ഘ​വും ചേ​ർ​ന്ന് തി​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. കു​ള​ത്തി​ലെ ആ​ഴ​വും ക​ന​ത്ത ചെ​ളി​യും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് വ​ലി​യ വെ​ല്ലു​വി​ളി സൃ​ഷ്ടി​ച്ചി​രു​ന്നു.

ഫ​യ​ർ​ഫോ​ഴ്‌​സ് യൂ​നി​റ്റു​ക​ൾ എ​ത്തി തി​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചെ​ങ്കി​ലും രാ​ത്രി ഏ​ഴ് വ​രെ​യും ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്ന് ലോ​റി ക​ണ്ടെ​ത്തി​യെ​ങ്കി​ലും ​ക്രെ​യി​ന്‍ ഉ​പ​യോ​ഗി​ച്ച് ഉ​യ​ര്‍ത്തു​ന്ന​ത് ശ്ര​മ​ക​ര​മാ​യ ജോ​ലി​യാ​യി​രു​ന്നു. ഗ​ൾ​ഫി​ലാ​യി​രു​ന്ന താ​ഹി​ർ ആ​റു​മാ​സം മു​മ്പാ​ണ് നാ​ട്ടി​ൽ വ​ന്ന​ത്. പി​ന്നീ​ട് ടി​പ്പ​ർ ലോ​റി ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു. സ്വ​ന്ത​മാ​യൊ​രു ഭ​വ​ന​മെ​ന്ന​തും സ്വ​പ്ന​മാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്തി​ല്‍ ലൈ​ഫ്പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പ​ടു​ത്തി ഭ​വ​ന​നി​ര്‍മാ​ണം തു​ട​ങ്ങി​യെ​ങ്കി​ലും പൂ​ര്‍ത്തി​യാ​യി​ട്ടി​ല്ല. ഭാ​ര്യ: ജി​ന്‍സി​ല. മ​ക്ക​ള്‍: അ​ന​ഹ ഫാ​ത്തി​മ, മു​ഹ​മ്മ​ത് ഹൈ​സി​ന്‍, ഹെ​സ ഫാ​ത്തി​മ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Lorry Falls Into Quarry: Driver's Body Recovered
Next Story