മാധ്യമം ഹെൽത്ത് കെയറിന് കൈത്താങ്ങുമായി മൗണ്ട് ഹിറാ വിദ്യാർഥികൾ
text_fieldsമാധ്യമം ഹെൽത്ത് കെയർ പദ്ധതിയിലേക്ക് പട്ടാമ്പി മൗണ്ട് ഹിറ ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികൾ സമാഹരിച്ച തുക പ്രിൻസിപ്പൽ സി. മുഹമ്മദ് സമീർ, സി.ഇ.ഒ പി.എം. അബ്ദുറഹ്മാൻ എന്നിവരിൽ നിന്ന് മാധ്യമം സി.ഡി.ഒ മുഹമ്മദ് സലിം ഏറ്റുവാങ്ങുന്നു.
പട്ടാമ്പി: പട്ടാമ്പി മൗണ്ട് ഹിറാ ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികൾ സമാഹരിച്ച തുക ഒരു ലക്ഷത്തി എൺപത്തിരണ്ടായിരത്തി നാൽപ്പത്തൊന്നു രൂപ പ്രിൻസിപ്പൽ സി. മുഹമ്മദ് സമീർ, സി.ഇ.ഒ പി.എം. അബ്ദുറഹ്മാൻ, മാനേജർ എൻ.കെ. അബ്ദുൾ ഗനി എന്നിവർ ചേർന്ന് മാധ്യമം സി.ഡി.ഒ മുഹമ്മദ് സലീമിന് കൈമാറി. നാസർ കാരക്കാട് മുഖ്യപ്രഭാഷണം നടത്തി. മാധ്യമം ഹെൽത്ത്കെയർ എക്സിക്യൂട്ടീവ് എ. മൻസൂർ, വൈസ് പ്രിൻസിപ്പൽ പി.എം. ഷാബിന, മീഡിയ കോഓഡിനേറ്റർ വി.എം. പീതാംബരൻ.
അധ്യാപകരായ വി. സെയ്ഫുൽ ഹഖ്. എൻ. വിഷ്ണു പ്രകാശ്, എ.കെ. രമേഷ് ബാബു, .കെ.എൻ. ഖൈറുന്നിസ. എൻ.കെ. ബിന്ദു, ഹെഡ്ബോയ് പി. മുഹമ്മദ് എന്നിവർ പങ്കെടുത്തു. കൂടുതൽ തുക പിരിച്ചു നൽകിയ വിദ്യാർഥികളായ ഫാത്തിമ ഐറിൻ, പി.ആർ. അമ്രോസിയ, എസ്.ടി. നൂഹ ഹിഷാം, വി. ഫാത്തിമ സർമിന, സുൽത്താൻ റാഷിദ്, ഏറ്റവും കൂടുതൽ തുക ശേഖരിച്ച ക്ലാസ് മെന്റർ പി. ഹസാന എന്നിവരെ അനുമോദിച്ചു.

