ഹഷീഷ് ഓയിലുമായി യുവാവ് പിടിയിൽ
text_fieldsശ്രീജിത്ത്
പാലക്കാട്: വാളയാർ എക്സൈസ് ചെക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ 20 എം.എൽ ഹഷീഷ് ഓയിലുമായി യുവാവ് പിടിയിൽ. തൃശൂർ അയ്യന്തോൾ പൂങ്കുന്നം ന്യൂ അഗ്രഹാരം ഇൻഡിവർ പ്ലാറ്റിലെ ശ്രീജിത്ത് (33) ആണ് പിടിയിലായത്. ഞായറാഴ്ച രാവിലെ എട്ടോടെ വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് സ്വകാര്യ എയർ ബസിലെ യാത്രക്കാരനായ യുവാവിൽ നിന്ന് ലഹരി വസ്തു പിടികൂടിയത്.
മൂന്ന് കുപ്പികളിലായിട്ടാണ് കടത്തി കൊണ്ടുവന്നത്. പ്രതിയെ അറസ്റ്റ് ചെയ്ത് പാലക്കാട് റേഞ്ച് ഓഫിസിൽ ഹാജരാക്കി. എക്സൈസ് ഇൻസ്പെക്ടർ സി.എൻ. മനോജകുമാർ, അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പി.എം. മുഹമ്മദ് ഷെരീഫ്, അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ജി. പ്രഭ, പ്രിവന്റിവ് ഓഫിസർ ഗ്രേഡ് കെ.പി. രാജേഷ്, പി.എസ്. മനോജ് എന്നിവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.