മന്ദത്തുകാവ് റോഡിൽ; അറവ് മാലിന്യം തള്ളൽ തുടർക്കഥ
text_fieldsമന്ദത്തുകാവ് - പെരുവെമ്പ് റോഡിൽ വലിച്ചെറിഞ്ഞ അറവ് മാലിന്യം
പെരുവെമ്പ്: മന്ദത്തുകാവ് - പെരുവെമ്പ് റോഡിന്റെ ഇരുവശങ്ങളിലും അറവ് മാലിന്യം ഉൾപ്പെടെയുള്ളവ നിക്ഷേപിക്കുന്നത് പതിവാകുന്നു. ചാക്കു കളിലാക്കി അറവ് മാലിന്യം വലിച്ചെറിയുന്നതിനാൽ തെരുവ് നായ്ക്കൾ പെരുകി ഇരുചക്രവാഹനയാത്രക്കാരടക്കം ഭീഷണിയിലാണ്.
കാട്ടുപന്നികളുടെ ശല്യവും രൂക്ഷമാണ്. പുലർച്ചെയാണ് ഇരുചക്ര വാഹനങ്ങളിലും ഗുഡ്സ് ഓട്ടോറിക്ഷകളിലുമെത്തി മാലിന്യം തള്ളുന്നത്. പെരുവെമ്പ് ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിക്കാത്തതാണ് ഇത് തുടരാൻ കാരണം.
പെരുവെമ്പ് - പുതുനഗരം റോഡിൽ തെരുവ് നായ കുറുകെ ചാടി വ്യാപാരിക്ക് ഗുരുതരപരി ക്കേറ്റിരുന്നു. ഇറച്ചിമാലിന്യം തിന്നാനെത്തിയ നായ്ക്കളാണ് അപകടങ്ങൾക്ക് വഴിവെച്ചത്. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണ മെന്നും സി.സി.ടി.വി കാമറകൾ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

