Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മണ്ണാര്‍ക്കാട് നഗരസഭ സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തു

text_fields
bookmark_border
സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ നേരിട്ട് ലഭിച്ചിട്ടില്ലെന്നും ലഭിച്ചതിന് ശേഷം പ്രതികരിക്കാമെന്നും സെക്രട്ടറി
മണ്ണാര്‍ക്കാട് നഗരസഭ സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തു
cancel

മണ്ണാര്‍ക്കാട്: സര്‍ക്കാർ ജീവനക്കാരുടെ പെരുമാറ്റചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ഭരണസമിതി അംഗങ്ങളെയും ജീവനക്കാരെയും കുറിച്ച് പൊതു ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കുകയും ചെയ്തെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ മണ്ണാര്‍ക്കാട് നഗരസഭ സെക്രട്ടറി എം. സതീഷ്‌കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. ഇന്റേണല്‍ വിജിലന്‍സ് മുഖേന നടത്തിയ അന്വേഷണത്തില്‍ സെക്രട്ടറിയുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അച്ചടക്കനടപടിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്‌പെഷല്‍ സെക്രട്ടറി സസ്പെൻഷൻ ഉത്തരവിറക്കിയത്. നഗരസഭ ചെയര്‍പേഴ്‌സനാണ് ഇതുസംബന്ധിച്ച പരാതി നല്‍കിയത്.

2026 ജൂലൈ 23ന് വിളിച്ചുചേര്‍ത്ത അടിയന്തര കൗണ്‍സില്‍ യോഗത്തില്‍ സെക്രട്ടറി ഹാജരാവുകയോ പകരക്കാരനായി മറ്റൊരു ഉദ്യോഗസ്ഥനെ നിര്‍ദേശിക്കുകയോ ചെയ്തില്ല, നഗരസഭയില്‍ കണ്ടെത്തുന്ന ക്രമക്കേടുകള്‍ മേലുദ്യോഗസ്ഥര്‍ക്ക് രേഖാമൂലം റിപ്പോര്‍ട്ട് ചെയ്യാതെ നഗരസഭ മുന്‍ ഭരണസമിതികളെയും ജീവനക്കാരെയും അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംസാരിച്ചു എന്നിയാണ് പരാതിയിൽ ഉന്നയിച്ച ആക്ഷേപങ്ങൾ.

കൗണ്‍സിൽ യോഗങ്ങള്‍ സുഗമായി നടത്തുന്നതിനാവശ്യമായ ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കേണ്ട സെക്രട്ടറി കൗണ്‍സിലിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന നടപടികളാണ് സ്വീകരിച്ചതെന്നത് ഗൗരവകരമാണെന്നും നഗരസഭയുടെ ഭരണനിര്‍വഹണത്തെ പ്രതികൂലമായി ബാധിക്കുന്നതാണെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഔദ്യോഗിക ചേംബറില്‍ അനുമതിയില്ലാതെ വാർത്താസമ്മേളനം നടത്തി മുന്‍ ഭരണസമിതിയെയും ജീവനക്കാരേയും അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സംസാരിച്ചത് കൃത്യവിലോപമാണെന്നും ഉത്തരവില്‍ പറയുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് നടപടി. അതേസമയം, സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ തനിക്ക് നേരിട്ട് ലഭിച്ചിട്ടില്ലെന്നും ലഭിച്ചതിന് ശേഷം പ്രതികരിക്കാമെന്നും എം. സതീഷ്‌കുമാര്‍ പറഞ്ഞു. നഗരസഭയില്‍ മാസങ്ങളായി സെക്രട്ടറിയും ഭരണസമിതിയും രണ്ടു തട്ടിലാണ്. ഇതിനിടെയാണ് തന്നെ അറിയിക്കാതെ കൗണ്‍സിൽ യോഗം ചേര്‍ന്നെന്ന സെക്രട്ടറിയുടെ പരാമര്‍ശമുണ്ടായത്. ഇത് പ്രതിപക്ഷം ഏറ്റുപിടിക്കുകയും ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാക്കേറ്റത്തിനും കൈയാങ്കളിക്കും വരെ ഇടവരുത്തുകയും ചെയ്തിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mannarkad Municipality Secretary suspended
Next Story