ചളിയും ചാലും; എടാംപറമ്പ് റോഡിൽ ഗതാഗതം മുടങ്ങി
text_fieldsഗതാഗത യോഗ്യമല്ലാതായ എടാംപറമ്പ് റോഡ്
ആലത്തൂർ: ബാങ്ക് റോഡ് - എടാംപറമ്പ് റോഡിലെ കല്ലിങ്കൽ പറമ്പ് റോഡ് മൊക്ക് മുതൽ എട്ടാം പറമ്പ് വരെ റോഡ് സഞ്ചാര യോഗ്യമല്ലാതായതായി. കെട്ടിക്കിടന്ന വെള്ളം ഒഴുക്കി വിടാൻ ചാലെടുത്തതാണ് ഇപ്പോഴത്തെ അവസ്ഥക്ക് കാരണം. വീതികുറഞ്ഞ റോഡിൽ ഒരു വശത്തുകൂടി ആഴത്തിൽ ചാലെടുത്തതാണ് വിനയായത്. ഒരു വശത്ത് ചാലും ശേഷിക്കുന്ന റോഡിൽ മണ്ണും ചളിയും നിറഞ്ഞതോടെ വാഹനങ്ങൾക്ക് പോകാൻ പറ്റാത്ത അവസ്ഥയാണ്.
ബദൽ മാർഗമായുള്ളത് എടാംപറമ്പ് ചെക്ക്ഡാം പതി പാലം, പറക്കുന്നും, വെങ്ങന്നൂർ പാലം വഴിയാണ്. എന്നാൽ പുഴയിൽ നീരൊഴുക്ക് വർധിച്ചതോടെ ദിവസങ്ങളായി ചെക്ക് ഡാമിലെ പതിപാലം കവിഞ്ഞാണ് വെള്ളം ഒഴുകുന്നത്. എടാംപറമ്പ് ഭാഗത്തുള്ള വാഹനങ്ങൾക്ക് പുറത്ത് പോകാനോ പോയവക്ക് തിരിച്ച് വരാനോ കഴിയാത്ത അവസ്ഥയിലാണ്. റോഡിലെ മണ്ണും ചളിയും നീക്കം ചെയ്ത് വാഹനങ്ങൾക്ക് സഞ്ചരിക്കാൻ സാഹചര്യമൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.