നഗര സഭയുടെ മാലിന്യ പ്രശ്നത്തിന് പരിഹാരം; ഓർഗാനിക് വേസ്റ്റ് കൺവെർട്ടർ പ്രവർത്തന സജ്ജം
text_fieldsസൗത്ത് പനമണ്ണയിലെ ഖരമാലിന്യ സംസ്കരണ പ്ലാന്റിൽ സ്ഥാപിച്ച ഓർഗാനിക് വേസ്റ്റ് കൺവെർട്ടർ സംവിധാനം
ഒറ്റപ്പാലം: നഗരസഭ അഭിമുഖീകരിക്കുന്ന മാലിന്യപ്രശ്നത്തിന് പരിഹാരമായി സൗത്ത് പനമണ്ണയിലെ ഖരമാലിന്യ സംസ്കരണ പ്ലാൻറിൽ സ്ഥാപിച്ച ഓർഗാനിക് വേസ്റ്റ് കൺവെർട്ടർ സംവിധാനം ഏറെ അനുഗ്രഹമാകും. മാലിന്യ പ്ലാന്റ് നവീകരണ ഭാഗമായി 42 ലക്ഷം രൂപ ചെലവിട്ടാണ് യന്ത്രസംവിധാനം സ്ഥാപിച്ചത്. നിത്യേന എട്ട് മണിക്കൂർ പ്രവർത്തിപ്പിക്കുന്നതിലൂടെ രണ്ട് ടൺ ജൈവമാലിന്യം വളമാക്കാം. നഗരസഭയിലെ 36 വാർഡുകളിലെയും വ്യാപാര സ്ഥാപങ്ങൾ ഉൾപ്പടെ ശേഖരിക്കുന്ന ജൈവമാലിന്യം അന്നന്ന് സംസ്കരിച്ച് വളമാക്കി മാറ്റുന്നതോടെ പ്ലാന്റിൽ മാലിന്യം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനാകും.
ജൈവവളത്തിന് വേണ്ടത്ര ആവശ്യക്കാരുള്ളതിനാൽ വിൽപന സംബന്ധിച്ച ആശങ്കയുമില്ല. ഓർഗാനിക് വേസ്റ്റ് കൺവെർട്ടർ സംവിധാനത്തിന്റെ പ്രവർത്തനോദ്ഘാടനം വെള്ളിയാഴ്ച വൈകുന്നേരം നാലിന് മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും. സാനിറ്ററി നാപ്കിൻ ഇൻസിനറേറ്റർ സംവിധാനത്തിന്റെയും ആധുനിക മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി (എം.സി.എഫ്), ഖരമാലിന്യ സംസ്കരണ പ്ലാന്റിൽ ചുറ്റുമതിലും ഗേറ്റും നിർമാണം എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.