സ്കൂൾ മതിലിനുള്ളിൽ നിന്ന് അണലിയെയും 27 കുഞ്ഞുങ്ങളെയും പിടികൂടി
text_fieldsവാണിയംകുളം ടി.ആർ.കെ ഹൈസ്കൂളിലെ മതിലിനുള്ളിൽ നിന്ന് പിടികൂടിയ പാമ്പുകൾ
ഒറ്റപ്പാലം: വാണിയംകുളം ടി.ആർ.കെ ഹൈസ്കൂളിന്റെ ചുറ്റുമതിലിനുള്ളിൽ നിന്ന് അണലിയെയും 27 കുഞ്ഞുങ്ങളെയും വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് സ്കൂളിന് പിൻവശത്തെ മതിൽ പരിസരത്ത് പാമ്പിനെ നാട്ടുകാർ കണ്ടത്. തുടർന്ന് കുളപ്പുള്ളിയിലെ വനം വകുപ്പ് ഓഫിസിൽ അറിയിച്ചു.
മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ മതിൽ പൊളിച്ചാണ് 28 പാമ്പുകളെ വനം വകുപ്പ് ഉദ്യോഗസ്ഥർ പുറത്തെടുത്തത്. ഇനിയും മതിലിനകത്ത് പാമ്പുകളുണ്ടാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ. നൂറുക്കണക്കിന് വിദ്യാർഥികൾ പഠിക്കുന്ന സ്കൂൾ വളപ്പിലെ ചുറ്റുമതിൽ കെട്ടിൽ പാമ്പുകളജല്ലെന്ന് ഉറപ്പാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.