Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നെന്മാറ ജനവാസമേഖലയിൽ പുലിയും കുട്ടികളും

text_fields
bookmark_border
നി​രീ​ക്ഷ​ണ കാ​മ​റ സ്ഥാ​പി​ച്ചു
നെന്മാറ ജനവാസമേഖലയിൽ പുലിയും കുട്ടികളും
cancel

പാ​ല​ക്കാ​ട്: നെ​ന്മാ​റ​യി​ൽ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ പു​ലി​യെ​യും കു​ട്ടി​ക​ളെ​യും ക​ണ്ട​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. നെ​ന്മാ​റ അ​ളു​വ​ശേ​രി പോ​ക്കാ​മ​ട കൊ​ടു​വാ​ൾ​പാ​റ​ക്ക് സ​മീ​പ​മാ​ണ് ചൊ​വ്വാ​ഴ്ച രാ​വി​ലെ പു​ലി​യെ​യും ര​ണ്ടു കു​ട്ടി​ക​ളെ​യും പ്ര​ദേ​ശ​വാ​സി​ക​ൾ ക​ണ്ട​ത്. നെ​ല്ലി​യാ​മ്പ​തി വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന ആ​വ​നാ​ട് കു​ന്നി​ന് സ​മീ​പ​മു​ള്ള പോ​ക്കാ​മ​ട കു​ന്നി​ന് താ​ഴെ​യാ​ണ് പു​ലി​യെ ക​ണ്ട​ത്.

പ്ര​ത്യേ​ക ശ​ബ്ദ​ത്തി​ലു​ള്ള മു​ര​ൾ​ച്ച കേ​ട്ട​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ര​ണ്ട് മ​ര​ങ്ങ​ളു​ടെ കൊ​മ്പു​ക​ളി​ലാ​ണ് ര​ണ്ട് പു​ലി​ക്കു​ട്ടി​ക​ളെ​യാ​ണ് ആ​ദ്യം ക​ണ്ട​ത്. പി​ന്നീ​ട് വ​ലി​യ പു​ലി​യെ​യും ക​ണ്ടു. വ​ന​പാ​ല​ക​ർ എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ പു​ലി​യു​ടെ സാ​ന്നി​ധ്യം തി​രി​ച്ച​റി​ഞ്ഞു. തു​ട​ർ​ന്ന് പ​ട​ക്കം പൊ​ട്ടി​ച്ച് പു​ലി​ക​ളെ വ​ന​മേ​ഖ​ല​യി​ലേ​ക്ക് ക​യ​റ്റി. പ്ര​ദേ​ശ​ത്ത് വ​നം വ​കു​പ്പ് നി​രീ​ക്ഷ​ണ കാ​മ​റ​യും സ്ഥാ​പി​ച്ചു. രാ​ത്രി​കാ​ല നി​രീ​ക്ഷ​ണം ന​ട​ത്തു​മെ​ന്നും വ​ന​പാ​ല​ക​ർ പ​റ​ഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Palakkad: Panic Grips Nemmara After Leopard and Cubs Sighted in Residential Area
Next Story