Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വയോധികന് അഭയമേകി കാരുണ്യഭവൻ

text_fields
bookmark_border
വയോധികന് അഭയമേകി കാരുണ്യഭവൻ
cancel

പ​ത്തി​രി​പ്പാ​ല: രോ​ഗ​ബാ​ധി​ത​നാ​യി അ​വ​ശ​നി​ല​യി​ൽ ക​ട​ത്തി​ണ്ണ​ക​ളി​ൽ ക​ഴി​ഞ്ഞി​രു​ന്ന വ​യോ​ധി​ക​ന് പ​ത്തി​രി​പ്പാ​ല കാ​രു​ണ്യ​ഭ​വ​നം അ​ഭ​യ കേ​ന്ദ്ര​മാ​യി. മ​ണ്ണൂ​രി​ലെ സി.​പി.​എം നേ​താ​ക്ക​ൾ കാ​രു​ണ്യ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട​തോ​ടെ​യാ​ണ് ന​ട​പ​ടി​യു​ണ്ടാ​യ​ത്. യൂ​സ​ഫ് എ​ന്ന 67 കാ​ര​നാ​യ വ​യോ​ധി​ക​നാ​ണ് രോ​ഗ ബാ​ധി​ത​നാ​യ​തി​നെ തു​ട​ർ​ന്ന് അ​വ​ശ​നി​ല​യി​ൽ കി​ട​ന്നി​രു​ന്ന​ത്. മാ​സ​ങ്ങ​ളാ​യി ക​ട​ത്തി​ണ്ണ​ക​ളി​ലാ​യി​രു​ന്നു താ​മ​സം.

പി​ന്നീ​ട് ഒ​രാ​ഴ്ച​യോ​ളം മ​ണ്ണൂ​രി​ലെ സി.​പി.​എം ഓ​ഫി​സും ഇ​യാ​ൾ​ക്ക് അ​ഭ​യം ന​ൽ​കി. നേ​താ​ക്ക​ൾ ഭ​ക്ഷ​ണ​വും കി​ട​ക്കാ​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി.

തു​ട​ർ​ന്ന് മു​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം എ.​എ. ശി​ഹാ​ബ്, സി.​പി.​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ഒ.​വി സ്വാ​മി​നാ​ഥ​ൻ എ​ന്നി​വ​ർ കാ​രു​ണ്യ​ഭ​വ​ൻ സെ​ക്ര​ട്ട​റി ഷം​സു​ദ്ദീ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട​തോ​ടെ​യാ​ണ് ഏ​റ്റെ​ടു​ക്കാ​മെ​ന്ന് ഉ​റ​പ്പ് ല​ഭി​ച്ച​ത്. കാ​രു​ണ്യ ഭ​വ​നി​ൽ നി​ന്ന് ഷം​സു​ദ്ദീ​ൻ പ​ത്തി​രി​പ്പാ​ല​യും ജോ​യ​ൻ​റ് സെ​ക്ര​ട്ട​റി സു​ബൈ​റും മ​ണ്ണൂ​രി​ലെ സി.​പി.​എം ഓ​ഫി​സി​ലെ​ത്തി​യി​രു​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ്റ് ടി.​ആ​ർ. ശ​ശി, ഒ.​വി സ്വാ​മി​നാ​ഥ​ൻ, എ​ൻ. ത​ങ്ക​പ്പ​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ്റ് കെ. ​ശ്രീ​ദേ​വി, പി. ​സ​ജി​ത്, വി. ​മോ​ഹ​ന​ൻ, കെ.​വി. മു​ഹ​മ്മ​ദ്, വി. ​സു​രേ​ന്ദ്ര​ൻ, കെ. ​സെ​യ്ത​ല​വി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ യൂ​സ​ഫി​നെ കാ​രു​ണ്യ ഭ​വ​നി​ലെ​ത്തി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Karunya Bhavan provides shelter to elderly
Next Story