Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightPattambichevron_right‘ഡെങ്കിപ്പനിക്കെതിരെ...

‘ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പുലർത്തണം’

text_fields
bookmark_border
‘ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പുലർത്തണം’
cancel

പ​ട്ടാ​മ്പി: ഡെ​ങ്കി​പ്പ​നി​ക്കെ​തി​രെ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് താ​ലൂ​ക്ക് വി​ക​സ​ന​സ​മി​തി യോ​ഗം. ഡെ​ങ്കി​പ്പ​നി വ​ർ​ധി​ച്ചു വ​രു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ഹ​രി​ദാ​സാ​ണ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്. റോ​ഡ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി ടൗ​ണി​ലെ കു​ടി​വെ​ള്ള പൈ​പ്പ് മാ​റ്റി സ്ഥാ​പി​ക്കു​ന്ന​ത് വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് ചെ​യ​ർ​പേ​ഴ്‌​സ​ൺ ഒ. ​ല​ക്ഷ്മി​ക്കു​ട്ടി ആ​വ​ശ്യ​പ്പെ​ട്ടു.

പൈ​പ്പു​ക​ൾ പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്ന​ത് പ​രി​ഹ​രി​ക്കു​ന്ന​തി​ൽ കാ​ല​താ​മ​സം നേ​രി​ടു​ന്ന​താ​യി യോ​ഗ​ത്തി​ൽ പ​രാ​തി ഉ​യ​ർ​ന്നു. പൊ​ട്ടി​യ പൈ​പ്പു​ക​ൾ നേ​ര​യാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ത​ക​ർ​ക്ക​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​വും ഉ​യ​ർ​ന്നു.

വി​ള​യൂ​ർ-​ചു​ണ്ട​മ്പ​റ്റ റോ​ഡി​ന്റെ ന​വീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​യും ന​ട​ന്നു. റോ​ഡു​ക​ളു​ടെ അ​ഴു​ക്ക് ചാ​ലു​ക​ളി​ൽ വെ​ള​ളം കെ​ട്ടി നി​ൽ​ക്കു​ന്ന​ത് മൂ​ലം ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​കു​ന്നു​വെ​ന്നും ഇ​തി​ന് പ​രി​ഹാ​രം വേ​ണ​മെ​ന്നും അം​ഗ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്‌​സ​ൺ ഒ. ​ല​ക്ഷ​മി​കു​ട്ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലാ​യി​രു​ന്നു യോ​ഗം.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഗീ​താ മ​ണി​ക​ണ്ഠ​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റു​മാ​രാ​യ എ.​പി.​എം. സ​ക്ക​റി​യ, ഷ​റ​ഫു​ദ്ദീ​ൻ ക​ള​ത്തി​ൽ, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം ക​മ്മു​ക്കു​ട്ടി എ​ട​ത്തോ​ൾ, കു​ലു​ക്ക​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് അം​ഗം എ​ൻ.​പി. സു​ധാ​ക​ര​ൻ, ത​ഹ​സി​ൽ​ദാ​ർ ടി.​പി. കി​ഷോ​ർ, ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ​മാ​രാ​യ കൃ​ഷ്ണ​കു​മാ​ർ, അ​ഫ്‌​സ​ത്ത്, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യേ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Palakkad Newsdengue feverDengue virus
News Summary - Dengue fever increase
Next Story