‘മാധ്യമം ഹെൽത്ത് കെയറി’ന് കരിങ്ങനാട് ഐ.ഒ.എച്ചിന്റെ കൈത്താങ്ങ്
text_fields‘മാധ്യമം ഹെൽത്ത് കെയർ’ പദ്ധതിയിലേക്ക് ഇസ്ലാമിക് ഓറിയന്റൽ ഹൈസ്കൂൾ കരിങ്ങനാട് വിദ്യാർഥികൾ സമാഹരിച്ച തുക ഹെഡ്മാസ്റ്റർ അബൂബക്കർ സിദ്ദീഖ്, സ്കൂൾ ലീഡർമാരായ
മുഹമ്മദ് ശയാൽ വി.പി, നൗറിൻ ഫാത്തിമ എന്നിവരിൽനിന്ന് മാധ്യമം ബിസിനസ് സൊലൂഷൻ മാനേജർ അബ്ദുൽ ഗഫൂർ ഏറ്റുവാങ്ങുന്നു
പട്ടാമ്പി: നിർധനരായ, മാരക രോഗങ്ങൾക്കൊണ്ട് പ്രയാസപ്പെടുന്നവരെ സഹായിക്കാനുള്ള ‘മാധ്യമം ഹെൽത്ത് കെയർ’ പദ്ധതിക്ക് കൈത്താങ്ങായി കരിങ്ങനാട് ഇസ്ലാമിക് ഓറിയന്റൽ ഹൈസ്കൂളിലെയും മൗണ്ട് സഫ, ഹെവെൻസ് സ്ഥാപനങ്ങളിലെയും വിദ്യാർഥികൾ. ഈ വർഷം സമാഹരിച്ച 2,07,081 രൂപ സ്കൂളിൽ നടന്ന ചടങ്ങിൽ അധികൃതർക്ക് കൈമാറി. സ്കൂൾ ലീഡർമാരായ വി.പി. മുഹമ്മദ് ശയാൽ, പി.ടി. നൗറീൻ ഫാത്തിമ എന്നിവരിൽനിന്ന് മാധ്യമം ബിസിനസ് സൊല്യൂഷൻ മാനേജർ അബ്ദുൽ ഗഫൂർ ചെക്ക് ഏറ്റുവാങ്ങി.
ഏറ്റവും കൂടുതൽ പണം സമാഹരിച്ച സമിയ നവാസ് ക്ലാസ്, നൂറുൽ ഹാദി, നൂർ സമാൻ, റയാൻ മുഹമ്മദ്, ഒ.പി. അൻഷാദ്, ഐഷ നൈന എന്നീ വിദ്യാർഥികൾക്ക് പ്രത്യേക അവാർഡുകൾ നൽകി ആദരിച്ചു.
കൂടുതൽ പണം സമാഹരിച്ച ക്ലാസുകളുടെ മെന്റർമാർക്കും സ്കൂളിനും അവാർഡുകൾ കൈമാറി. സ്കൂൾ ഹെഡ്മാസ്റ്റർ കെ. അബൂബക്കർ സിദ്ദീഖ് അധ്യക്ഷത വഹിച്ചു.
സ്കൂൾ അഡ്മിനിസ്ട്രേറ്റർ കെ.ടി. അസീസ്, എം. മുസ്തഫ, മാധ്യമം ഹെൽത്ത് കെയർ എക്സിക്യൂട്ടിവ് എം. അബ്ദുല്ല, ഡെപ്യൂട്ടി ഹെഡ് മിസ്ട്രെസ് എൻ. ഹസീന, കെ. മുസ്തഫ, പി.പി. റഹീന, മുബഷിറ, എ. റഷീദ, ഹെവൻസ് പ്രിൻസിപ്പൽ ഷാബിറ, കെ.കെ. സരിത തുടങ്ങിയവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.