തിരുവേഗപ്പുറ, മുതുതല, പരുതൂർ സമഗ്ര കുടിവെള്ള പദ്ധതി അന്തിമഘട്ടത്തിൽ
text_fieldsതിരുവേഗപ്പുറ, മുതുതല, പരുതൂർ സമഗ്ര കുടിവെള്ള പദ്ധതി പ്രദേശം മുഹമ്മദ് മുഹ്സിൻ എം.എൽ.എ സന്ദർശിക്കുന്നു
പട്ടാമ്പി: മൂന്നു പഞ്ചായത്തുകൾക്ക് ശുദ്ധജലം ലഭ്യമാക്കുന്ന ബൃഹദ് പദ്ധതി അന്തിമ ഘട്ടത്തിൽ. പട്ടാമ്പി മണ്ഡലത്തിലെ തിരുവേഗപ്പുറ, മുതുതല പഞ്ചായത്തുകൾക്കും തൃത്താല മണ്ഡലത്തിലെ പരുതൂർ പഞ്ചായത്തിനും പ്രയോജനം ലഭിക്കും. തിരുവേഗപ്പുറയിലെ മാഞ്ഞാമ്പ്രയിലാണ് കുടിവെള്ള പദ്ധതിയുടെ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്.
ആദ്യഘട്ടത്തിൽ 115.19 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. 2021ൽ ആരംഭിച്ച പദ്ധതിയുടെ പ്രവൃത്തികൾ 80 ശതമാനത്തിലധികം പൂർത്തിയായിട്ടുണ്ട്. 16 എം.എൽ.ഡിയാണ് ജലശുദ്ധീകരണ ശാലയുടെ സംഭരണശേഷി. 47 ലക്ഷം ലിറ്റർ ശേഷിയുള്ള ജലസംഭരണിയും ഇതിനുണ്ട്. മൂന്നു ഘട്ടങ്ങളിലായുള്ള ശുദ്ധീകരണ പ്രക്രിയകൾക്ക് ശേഷമാണ് കുടിവെള്ള വിതരണം നടത്തുന്നത്. മുതുതല പഞ്ചായത്തിൽ 145.5 കി.മി വിതരണ ശൃംഖല പൂർത്തിയാക്കുകയും 4543 അപേക്ഷകളിൽ 4513 കണക്ഷനുകൾ നൽകുകയും ചെയ്തിട്ടുമുണ്ട്.
തിരുവേഗപ്പുറയിൽ 147.5 കി.മീറ്റർ വിതരണ ശൃംഖല പൂർത്തിയാക്കി 4107 അപേക്ഷകളിൽ 3302 കണക്ഷനുകളും നൽകിക്കഴിഞ്ഞു. തിരുവേഗപ്പുറ, മുതുതല, പരുതൂർ സമഗ്ര കുടിവെള്ള പദ്ധതിയടക്കം 2016നുശേഷം അനുവദിച്ച മൂന്നു സമഗ്ര പദ്ധതികളുടെയും പ്രവൃത്തി 80 ശതമാനത്തിലധികം പൂർത്തിയാക്കാൻ സാധിച്ചിട്ടുണ്ടെന്ന് പദ്ധതി പ്രദേശം സന്ദർശിച്ച് മുഹമ്മദ് മുഹസിൻ എം.എൽ.എ പറഞ്ഞു.
ജൽജീവൻ മിഷൻ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും എം.എൽ.എയോടൊപ്പമുണ്ടായിരുന്നു. 2016നുശേഷം അനുവദിച്ച മൂന്നു സമഗ്ര പദ്ധതികളുടെയും പ്രവൃത്തി 80 ശതമാനത്തിലധികം പൂർത്തിയാക്കാൻ സാധിച്ചിട്ടുണ്ടെന്നു പദ്ധതി പ്രദേശം സന്ദർശിച്ച് മുഹമ്മദ് മുഹ്സിൻ എം.എൽ.എ പറഞ്ഞു. ജൽജീവൻ മിഷൻ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും എം.എൽ.എയോടൊപ്പമുണ്ടായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.