പ്രഭാകരന്റെ ആത്മഹത്യ: ക്ഷീരസംഘം മുൻ സെക്രട്ടറി പിടിയിൽ
text_fieldsഹേമാംബികനഗർ: 14 ലക്ഷം രൂപയുടെ സാമ്പത്തിക ക്രമക്കേടിന്റെ പശ്ചാത്തലത്തിൽ പുതുപ്പരിയാരം തെക്കേപ്പറമ്പ് ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡന്റായിരുന്ന പ്രഭാകരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സൊസൈറ്റിയുടെ മുൻ സെക്രട്ടറി പൊലീസ് പിടിയിലായി. തെക്കേപ്പറമ്പ് നൊട്ടമ്പാറ ശരത് കുമാറാണ് (33) പിടിയിലായത്.
2025 ജൂൺ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. ശരത് കുമാറിനെതിരെ ആത്മഹത്യക്കുറിപ്പ് എഴുതി വീട്ടിനടുത്തുള്ള മരത്തിൽ തൂങ്ങിമരിച്ച നിലയിൽ സംഘം പ്രസിഡന്റ് പ്രഭാകരനെ കണ്ടെത്തിയിരുന്നു. പണം തിരിച്ചടക്കുന്നതിനും കണക്കുകൾ ശരിയാക്കുന്നതിനും പ്രഭാകരൻ ശരത് കുമാറിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രഭാകരനെ ഭീഷണിപ്പെടുത്തി ശരത് കുമാർ ആത്മഹത്യപ്രേരണ നടത്തിയതായി പൊലീസ് പറഞ്ഞു. ഹേമാംബിക നഗർ എസ്.ഐ എസ്. സുദർശനയും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.