Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപാ​ല​ക്കാ​ട് ജില്ലയിലെ...

പാ​ല​ക്കാ​ട് ജില്ലയിലെ 30 സ്കൂളുകൾക്ക് പ്രീ ഫാബ് ടോയ്‌ലറ്റ്

text_fields
bookmark_border
പാ​ല​ക്കാ​ട് ജില്ലയിലെ 30 സ്കൂളുകൾക്ക് പ്രീ ഫാബ് ടോയ്‌ലറ്റ്
cancel

പാ​ല​ക്കാ​ട്: ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്റെ സ്കൂ​ളു​ക​ൾ​ക്ക് പ്രീ ​ഫാ​ബ് ടോ​യ്‌​ല​റ്റു​ക​ളു​ടെ നി​ർ​മാ​ണം 2025-26' പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യ സ്കൂ​ളു​ക​ൾ​ക്കു​ള്ള താ​ക്കോ​ൽ ന​ൽ​ക​ൽ ജി​ല്ല​ത​ല ഉ​ദ്ഘാ​ട​നം ജി​ല്ല പ​ഞ്ചാ​യ​ത്ത് ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് എ​ൻ. സ​രി​ത നി​ർ​വ​ഹി​ച്ചു. ജി​ല്ല​യി​ലെ 30 സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ലേ​ക്ക് 3.60 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ജി​ല്ല പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. നി​ർ​മാ​ണ മാ​ലി​ന്യം കു​റ​വും ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കു​ന്ന​തും നി​ർ​മാ​ണ ചെ​ല​വ് താ​ര​ത​മ്യേ​ന കു​റ​വാ​യ​തും പ​രി​പാ​ലി​ക്കാ​ൻ എ​ളു​പ്പ​മു​ള്ള​തു​മാ​ണ് പ്രീ ​ഫാ​ബ് ടോ​യ്ല​റ്റ്.

ജി​ല്ല പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ജി​ല്ല പ​ഞ്ചാ​യ​ത്ത് പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​സ്.​ബി. രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ബി. ​സി​ന്ധു, ജി​ല്ല പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ​മാ​രാ​യ പി.​ആ​ർ. ശോ​ഭ​ന, കെ.​എം. ഫെ​ബി​ൻ, കെ.​ജി. എ​ൽ​ദോ, കെ. ​അ​ജീ​ഷ്, കെ.​വി. ബേ​ബി, റ​ഫീ​ക്ക പ​റോ​ക്കോ​ട്ട്, സ്മി​ത, ജി​ല്ല പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​കെ. വി​മ​ൽ രാ​ജ്, ഫി​നാ​ൻ​സ് ഓ​ഫി​സ​ർ പി. ​അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Schoolstoiletsgovernment schoolsPalakkad
News Summary - Prefab toilets for 30 schools in Palakkad district
Next Story