Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightശാരദ: ഭർത്താവിന്റെ...

ശാരദ: ഭർത്താവിന്റെ താരപ്രഭയിൽ മയങ്ങാതിരുന്ന വ​ള്ളു​വ​നാ​ട്ടു​കാ​രി​

text_fields
bookmark_border
ശാരദ: ഭർത്താവിന്റെ താരപ്രഭയിൽ മയങ്ങാതിരുന്ന വ​ള്ളു​വ​നാ​ട്ടു​കാ​രി​
cancel

ഷൊ​ർ​ണൂ​ർ: ഇ​ന്ത്യ​യി​ലെ ഒ​രു ന​ട​ന് ല​ഭി​ക്കാ​വു​ന്ന പ​ര​മാ​വ​ധി ബ​ഹു​മ​തി​യാ​യ ഭ​ര​ത് അ​വാ​ർ​ഡ് ഭർത്താവിന് ല​ഭി​ച്ചി​ട്ടും ആ ​താ​ര​പ്ര​ഭ​യി​ലൊ​ന്നും മ​യ​ങ്ങാ​തെ ത​നി വ​ള്ളു​വ​നാ​ട്ടു​കാ​രി​യാ​യി ക​ഴി​യാ​നാ​യി​രു​ന്നു എ​ന്നും ശാ​ര​ദ ബാ​ല​ൻ കെ.​നാ​യ​ർ ആ​ഗ്ര​ഹി​ച്ചി​രു​ന്ന​ത്.

പൊ​തു​വേ​ദി​ക​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​തി​നേ​ക്കാ​ൾ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ക്ഷേ​മ​വും കൃ​ഷി​പ്പ​ണി​യും നോ​ക്കി ജീ​വി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. ര​ണ്ടാ​മ​ത്തെ മ​ക​നാ​യ മേ​ഘ​നാ​ഥ​ൻ സി​നി​മ​യി​ൽ തി​ള​ങ്ങി​യ​പ്പോ​ഴും അ​വ​ർ​ക്ക് ആ ​രീ​തി​ക​ൾ മാ​റ്റേ​ണ്ടി വ​ന്നി​ല്ല. മേ​ഘ​നാ​ഥ​ൻ തി​ര​ക്കൊ​ഴി​ഞ്ഞ് വ​രു​ന്ന നേ​ര​ത്ത് പാ​ട​ത്തി​റ​ങ്ങി പ​ണി​യെ​ടു​ക്കു​മ്പോ​ഴും അ​മ്മ അ​തി​നെ​ല്ലാം പി​ന്തു​ണ​യേ​കി.

ഇ​തി​നി​ടെ മൂ​ത്ത മ​ക​ൻ അ​നി​ൽ​കു​മാ​റും ഇ​ള​യ മ​ക​ൻ അ​ജ​യ​നു​മൊ​ക്കെ അ​ഭ്ര​പാ​ളി​യി​ലും ടെ​ലി​വി​ഷ​ൻ ചാ​ന​ൽ ന​ട​ത്തി​പ്പി​ലു​മൊ​ക്കെ തി​ള​ങ്ങി. ഭൂ​രി​ഭാ​ഗ​വും വി​ല്ല​ൻ വേ​ഷ​ങ്ങ​ൾ മാ​ത്രം ചെ​യ്ത ബാ​ല​ൻ. കെ. ​നാ​യ​ർ എ​ന്ന ന​ട​നെ പ​ല പ്രേ​ക്ഷ​ക​രും ദേ​ഷ്യ​ത്തോ​ടെ നോ​ക്കി​ക്ക​ണ്ട​പ്പോ​ൾ, സ​ഹൃ​ദ​യ​നും മ​നു​ഷ്യ​സ്നേ​ഹി​യു​മാ​യ ഭ​ർ​ത്താ​വി​നെ അ​ടു​ത്ത​റി​യാ​മാ​യി​രു​ന്ന ശാ​ര​ദ അ​വ​യെ​ല്ലാം ത​ള്ളി​ക്ക​ള​ഞ്ഞു.

നി​ല​മ്പൂ​ർ പാ​സ​ഞ്ച​റി​ൽ ക​യ​റി വാ​ടാ​നാം​കു​റി​ശ്ശി ഹാ​ൾ​ട്ട് സ്റ്റേ​ഷ​നി​ൽ ട്രെ​യി​നി​റ​ങ്ങി, റെ​യി​ൽ​പാ​ത​ക്ക​രി​കി​ലൂ​ടെ പാ​ത​ക്ക​രി​കി​ൽ ത​ന്നെ വീ​ട്ടി​ലേ​ക്ക് ന​ട​ന്ന് പോ​കു​ന്ന താ​ര​പ്ര​ഭ പേ​റാ​ത്ത ന​ട​ന് ഇ​തി​ലും ന​ല്ലൊ​രു സ​ഹ​ധ​ർ​മ്മി​ണി ഉ​ണ്ടാ​യി​ല്ലെ​ങ്കി​ലേ അ​ത്ഭു​ത​മു​ള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsvalluvanadPalakkad NewsLatest News
News Summary - Sarada: The Valluvanattu lady who was not swayed by her husband's stardom
Next Story