രൂക്ഷമായ ദുർഗന്ധം: മുതലമടയിൽ വളം നിർമാണ ഫാക്ടറി നാട്ടുകാർ ഉപരോധിച്ചു
text_fieldsമുതലമട വെള്ളാരം കടവിൽ ഫാക്ടറിക്ക് മുന്നിൽ സമരം ചെയ്തവരുമായി ചർച്ച നടത്തുന്ന പഞ്ചായത്ത് പ്രസിഡൻറ് തിരുചന്ദ്രൻ
മുതലമട: മുതലമട വെളളാരൻകടവിൽ പ്രവർത്തിക്കുന്ന വളം നിർമാണ ഫാക്ടറിയിൽ നിന്ന് രൂക്ഷമായ ദുർഗന്ധം വമിക്കുന്നതിനെ തുടർന്ന് നാട്ടുകാർ ഫാക്ടറി ഉപരോധിച്ചു. തുടർന്ന് പഞ്ചായത്ത് അധികൃതർ ഇടപെട്ട് ഫാക്ടറി പ്രവർത്തനം താൽക്കാലികമായി നിർത്തിവെപ്പിച്ചു.
വെള്ളാരൻകടവ് ബാബുപതി ആദിവാസി ഉന്നതിക്ക് സമീപമാണ് വളം നിർമാണ ഫാക്ടറി പ്രവർത്തിക്കുന്നത്. ഫാക്ടറിയിൽ നിന്ന് പുറത്തുവരുന്ന ദുർഗന്ധം മൂലം ശ്വാസകോശ പ്രശ്നങ്ങൾ ഉണ്ടായതോടെയാണ് പ്രദേശവാസികൾ ഫാക്ടറി ഉപരോധ സമരം നടത്തിയത്. തിങ്കളാഴ്ച വൈകുന്നേരം മുതൽ അർധരാത്രി വരെ നീണ്ട സമരത്തിനൊടുവിൽ പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിക്കുമെന്ന ഉറപ്പിൽ സമരം അവസാനിപ്പിച്ചു.
ഫാക്ടറിയിലെ വാഹനങ്ങൾ അകത്തും പുറത്തും കടക്കാതിരിക്കാവാൻ നാട്ടുകാർ രാത്രിയിലും ഫാക്ടറിക്കു സമീപം തമ്പടിച്ചു. ചൊവ്വാഴ്ച രാവിലെ മുതലമട പഞ്ചായത്ത് പ്രസിഡന്റ് തിരുചന്ദ്രൻ സ്ഥലത്തെത്തി നാട്ടുകാരുടെ പരാതികൾ കേട്ടറിഞ്ഞു. ശേഷം ഫാക്ടറി താൽക്കാലികമായി അടച്ചിടാൻ ആവശ്യപ്പെട്ടു. നാട്ടുകാരുടെ പരാതി പരിശോധിക്കാൻ വിദഗ്ധ സംഘം പഠനം നടത്തി പഞ്ചായത്ത് തുടർനടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് തിരുചന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

