കടുക്കാംകുന്നം എൽ.പി സ്കൂളിന്റെ സീലിങ് പൊട്ടിവീണു
text_fieldsകടുക്കാംക്കുന്നം ഗവ. എൽ.പി സ്കൂളിന്റെ സീലിങ് പൊട്ടിവീണ നിലയിൽ
പാലക്കാട്: കടുക്കാംക്കുന്നം ഗവ. എൽ.പി സ്കൂളിന്റെ സീലിങ് പൊട്ടിവീണു. സ്കൂളിലെ രണ്ടാം ക്ലാസിലെ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് നിർമിച്ച സീലിങ്ങാണ് ഞായറാഴ്ച രാത്രി പൊട്ടിവീണത്. അവധി ദിനമായതിനാലും രാത്രി ആയതിനാലും അപകടം ഒഴിവായി. സീലിങ് മാറ്റി സ്ഥാപിക്കണമെന്ന് പഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നുവെന്നും എന്നാൽ നടപടിയുണ്ടായില്ലെന്നും സ്കൂൾ അധികൃതർ പറഞ്ഞു. സ്കൂൾ അധികൃതരുടെയും പഞ്ചായത്ത് അധികൃതരുടെയും അനാസ്ഥയാണ് സംഭവത്തിന് പിന്നിലെന്ന് വാർഡ് അംഗം ആരോപിച്ചു. മുഴുവൻ സീലിങ്ങും ഉടൻമാറ്റുമെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. എ.ഇ.ഒ സ്കൂളിലെത്തി പരിശോധന നടത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.