Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightചുള്ളിയാംകുളത്തും...

ചുള്ളിയാംകുളത്തും കാട്ടാന; വൻ കൃഷിനാശം

text_fields
bookmark_border
ചുള്ളിയാംകുളത്തും കാട്ടാന; വൻ കൃഷിനാശം
cancel
camera_alt

ചു​ള്ളി​യാം​കു​ള​ത്ത് കാ​ട്ടാ​ന ന​ശി​പ്പി​ച്ച വാ​ഴയും തെ​ങ്ങും

ക​ല്ല​ടി​ക്കോ​ട്: ക​രി​മ്പ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നേ​ക്ക​റി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ജ​ന​വാ​സ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി വ​ൻ​തോ​തി​ൽ കൃ​ഷി ന​ശി​പ്പി​ച്ചു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നേ​ക്ക​ർ ചു​ള്ളി​യാം​കു​ളം പ്ര​ദേ​ശ​ത്തെ​ത്തി​യ കാ​ട്ടാ​ന​ക്കൂ​ട്ടം വ​ൻ കൃ​ഷി​നാ​ശം വ​രു​ത്തി. ചീ​ക്ക​നാ​ൽ ജോ​ണി​ക്കു​ട്ടി സാം, ​കി​നാ​ക്കു​ഴി​യി​ൽ ഷാ​ജി എ​ന്നി​വ​രു​ടെ പു​ര​യി​ട​ത്തി​ലു​ള്ള തെ​ങ്ങ്, ക​മു​ക്, വാ​ഴ തു​ട​ങ്ങി​യ​വ ന​ശി​പ്പി​ച്ചു. ഏ​താ​നും ദി​വ​സം മു​മ്പ് ചു​ള്ളി​യാം​കു​ളം ഹോ​ളി ഫാ​മി​ലി കോ​ൺ​വ​ൻ​റ് ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്‌​ഥ​ല​ത്ത് പ്ര​തി​രോ​ധ​വേ​ലി ത​ക​ർ​ത്ത് ക്യ​ഷി​യി​ട​ത്തി​ൽ പ്ര​വേ​ശി​ച്ച കാ​ട്ടാ​ന​ക​ൾ കാ​ര്യ​മാ​യ നാ​ശം വ​രു​ത്തി​യി​രു​ന്നു.

ചെ​റു​മ​ല, തു​ടി​ക്കോ​ട്, ക​രി​മ​ല, മു​ണ്ട​നാ​ട് തു​ട​ങ്ങി​യ വ​നാ​തി​ർ​ത്തി​ക​ളി​ൽ വൈ​ദ്യു​ത​വേ​ലി സ്ഥാ​പി​ച്ചി​ട്ടി​ല്ലാ​ത്ത മേ​ഖ​ല​യി​ലൂ​ടെ​യാ​ണ് കാ​ട്ടാ​ന​ക​ൾ ത​ട​സ്സ​മി​ല്ലാ​തെ എ​ത്തു​ന്ന​ത്. വി​ഷ​യം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടും വ​നം, കൃ​ഷി വ​കു​പ്പ് അ​ധി​കൃ​ത​ർ ഇ​ത് പ​രി​ഹ​രി​ക്കാ​നോ ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​ക​ര​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നോ താ​ൽ​പ​ര്യം കാ​ട്ടു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.

കൃ​ഷി ന​ശി​പ്പി​ച്ച വി​വ​ര​ഗ​റി​യി​ച്ചാ​ൽ, ന​ശി​പ്പി​ക്ക​പ്പെ​ട്ട വി​ള​ക​ളു​ടെ ചി​ത്ര​മു​ൾ​പ്പെ​ടെ അ​ക്ഷ​യ​കേ​ന്ദ്രം മു​ഖേ​ന ഓ​ൺ​ലൈ​നാ​യി വ​നം വ​കു​പ്പി​ന് പ​രാ​തി ന​ൽ​കാ​നാ​ണ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന മ​റു​പ​ടി. ഇ​ത്ത​ര​ത്തി​ൽ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ന​ൽ​കി​യ അ​പേ​ക്ഷ​ക​ൾ​ക്ക് പോ​ലും ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ക​ർ​ഷ​ക​ർ പ​റ​യു​ന്നു. പ​രി​ഹാ​ര​മു​ണ്ടാ​ക്കാ സ​മ​ര​ങ്ങ​ൾ​ക്കൊ​പ്പം ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​വാ​നു​മു​ള്ള ആ​ലോ​ച​ന​യി​ലാ​ണ് മൂ​ന്നേ​ക്ക​ർ നി​വാ​സി​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsPalakkadExtensive damageWild Elephant
News Summary - Wild elephants in Chulliyamkulam; extensive damage to crops
Next Story