രണ്ടാനച്ഛനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന യുവാവ് പിടിയില്‍
text_fieldsപ്രതീകാത്മക ചിത്രം
പാലക്കാട്: മലമ്പുഴ ആനക്കല്ല് കുരുത്തിക്കടവില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് രണ്ടാനച്ഛനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന യുവാവ് പിടിയില്‍.കുരുത്തിക്കടവ് സ്വദേശി സതീഷിനെയാണ് (22) മലമ്പുഴ ഡാം വൃഷ്ടിപ്രദേശത്തുനിന്ന് മലമ്പുഴ പൊലീസ് പിടികൂടിയത്. കുരുത്തിക്കടവ് സ്വദേശി വിനോദ് (38) ആണ് ശനിയാഴ്ച കൊല്ലപ്പെട്ടത്.
വിനോദും ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകനായ സതീഷും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ, മദ്യം ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.തര്‍ക്കം കൈയാങ്കളിയിലേക്ക് നീങ്ങിയതോടെ വീട്ടിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് സതീഷ് വിനോദിനെ കുത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ വിനോദ് സംഭവസ്ഥലത്തു തന്നെ മരിച്ചു. തുടര്‍ന്ന് സതീഷ് ഒളിവിൽ പോകുകയായിരുന്നു. പ്രതിക്കായി റെയിൽവേ സ്റ്റേഷനുകളും ബസ് സ്റ്റാന്‍ഡുകളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു.മലമ്പുഴ ഇന്‍സ്‌പെക്ടര്‍ കെ. ഹരീഷ്, എസ്ഐ പി.എ. റഹിമാന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് സതീഷിനെ പിടികൂടിയത്. കുടുംബാംഗങ്ങള്‍ തമ്മില്‍ പതിവായി തര്‍ക്കമുണ്ടാകാറുണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

