Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightAdoorchevron_rightക്ഷേത്രത്തിലെ...

ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം; മൂന്ന് പേർ പിടിയിൽ; ര​ണ്ടു​പേ​ർ പ്രാ​യ​പൂ​ർ​ത്തി​ ആകാ​ത്ത​വ​ർ

text_fields
bookmark_border
ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന്  മോഷണം; മൂന്ന് പേർ പിടിയിൽ; ര​ണ്ടു​പേ​ർ   പ്രാ​യ​പൂ​ർ​ത്തി​ ആകാ​ത്ത​വ​ർ
cancel
camera_alt

അ​ഷ്ക​ർ

അ​ടൂ​ർ: ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക വ​ഞ്ചി കു​ത്തി​ത്തു​റ​ന്ന് പ​ണം മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​ർ പി​ടി​യി​ൽ. ഇ​തി​ൽ ര​ണ്ടു​പേ​ർ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രാ​ണ്. ആ​ല​പ്പു​ഴ മ​ണ്ണ​ഞ്ചേ​രി ചെ​റു​വേ​ലി​ൽ അ​ഷ്ക​റി​നെ​യും (18) സം​ഘ​ത്തെ​യു​മാ​ണ് ഏ​നാ​ത്ത് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മ​റ്റു​ള്ള ര​ണ്ടു​പേ​ർ​ക്കെ​തി​രെ ജു​വ​നൈ​ൽ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ച്ചു. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രാ​ളെ കൂ​ടി പി​ടി​കൂ​ടാ​നു​ണ്ടെ​ന്ന് ഏ​നാ​ത്ത് പോ​ലീ​സ് പ​റ​ഞ്ഞു.

പു​തു​ശ്ശേ​രി​ഭാ​ഗം മാ​യാ​യ​ക്ഷി​ക്കാ​വ് ദേ​വീ ക്ഷേ​ത്ര​ത്തി​ന്​ മു​ന്നി​ലെ കാ​ണി​ക്ക വ​ഞ്ചി​യാ​ണ് ഇ​വ​ർ കു​ത്തി​ത്തു​റ​ന്ന​ത്. മോ​ഷ​ണ​ത്തി​ന്​ മു​മ്പ്​​ ക്ഷേ​ത്ര​ത്തി​ന്​ സ​മീ​പ​ത്തെ വൈ​ദ്യു​തി ബ​ന്ധം ഫ്യൂ​സു​ക​ൾ ഊ​രി​മാ​റ്റി വി​ച്ഛേ​ദി​ച്ചി​രു​ന്നു. അ​ഷ്ക​റാ​ണ് മോ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

മ​റ്റ് പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ കാ​ണി​ക്ക വ​ഞ്ചി കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ​തി​നും വാ​ഹ​നം മോ​ഷ്ടി​ച്ച​തി​നും അ​ഷ്ക​റി​നെ​തി​രെ കേ​സു​ക​ളു​ണ്ട്. ഏ​നാ​ത്ത് എ​സ്.​എ​ച്ച്.​ഒ അ​മൃ​ത്‌​സി​ങ് നാ​യ​കം, എ​സ്.​ഐ ആ​ർ. ശ്രീ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം. തെ​ളി​വെ​ടു​പ്പി​നു​ശേ​ഷം അ​ഷ്ക​റി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsTemple TheftadurTheft Case
News Summary - Three people arrested on temple theft case
Next Story