കടമ്പനാട്ട് പന്നി ശല്യം രൂക്ഷം
text_fieldsഅടൂർ: കടമ്പനാട് കെ.ആർ.കെ.പി.എം.ബി.എച്ച്.എസിന് സമീപത്തെ ഏലായിൽ പന്നി ശല്യം. പന്നി കൃഷിയിടത്തിൽ കയറാതി രിക്കാൻ പ്ലാസ്റ്റിക് വല സ്ഥാപിച്ചെങ്കിലും ഇത് നശിപ്പിച്ച ശേഷം കൂട്ടമായെത്തി കപ്പ, ചേന, ചീര, വാഴ തുടങ്ങിയവ നശിപ്പിച്ചു.
നെല്ലിമുകൾ, മുണ്ടപ്പള്ളി, കടമ്പനാട് വടക്ക്, ലക്ഷം വീട് ഭാഗം, മോതിരചുള്ളിമല, ചക്കൂർ ഏലാ എന്നിവിടങ്ങളിലും പന്നി ശല്യം വർധിച്ചിരിക്കുകയാണ്. പുലർച്ച റോഡരുകിൽ തമ്പടിക്കുന്നതുമൂലം പ്രഭാത സവാരിക്കാർ ഭീതിയിലാണ്. അടൂർ-കടമ്പനാട്-ചവറ ദേശീയ പാതയിൽ നെല്ലിമുകൾ ആനമുക്കിൽ സ്കൂളിന് സമീപം പന്നിക്കൂട്ടം റോഡിന് കുറുകെ ചാടുന്നത് പതിവായിരിക്കുകയാണ്. ഇതുമൂലം ബൈക്കുകൾ മറിഞ്ഞ് എട്ടുപേർക്കാണ് അടുത്തിടെയായി പരിക്കേറ്റത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.