ക്രിമിനൽ കേസ് പ്രതി കരുതൽ തടങ്കലിൽ
text_fieldsഅമൃതരാജ്
പത്തനംതിട്ട: നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവിനെ കരുതൽ തടങ്കലിലാക്കി പത്തനംതിട്ട പൊലീസ്. വള്ളിക്കോട് ഞക്കുനിലം വട്ടമുരുപ്പേൽ പുത്തൻവീട്ടിൽ അമൃതരാജിനെയാണ് (25) കരുതൽ തടങ്കലിലായത്. 2019 മുതൽ തുടർച്ചയായി പത്തനംതിട്ട, കോന്നി പൊലീസ് സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പ്രതിക്കെതിരെ അടൂർ സബ്ഡിവിഷനൽ മജിസ്ട്രേറ്റ് കോടതിയിൽനിന്നും ഒരുവർഷത്തേക്ക് നല്ലനടപ്പ് ജാമ്യത്തിന് ബോണ്ട് വെച്ചിരുന്നതുമാണ്.
ബോണ്ട് കാലാവധി പൂർത്തിയായ ശേഷം തുടർന്നും ക്രിമിനൽ പ്രവർത്തനങ്ങളിലേർപ്പെടുകയായിരുന്നു. സെപ്റ്റംബറിൽ നാല് കിലോയിലധികം കഞ്ചാവ് കാറിൽ കടത്തിയ കേസിൽ ജയിലിലാകുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയുമായിരുന്നു.
പ്രതി നിരന്തരം കുറ്റകൃത്യങ്ങളിലേർപ്പെട്ട് ജനങ്ങളുടെ സ്വൈരജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്നതിനെ തുടർന്ന് ജില് പൊലീസ് മേധാവി ആർ. ആനന്ദ് കലക്ടർക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ കരുതൽ തടവ് ഉത്തരവ് പുറപ്പെടുവിച്ചു. തുടർന്ന് പ്രതിയെ കരുതൽ തടവിലാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

