തോട്ടിൽ വീണ വയോധികക്ക് രക്ഷകരായി അഗ്നിരക്ഷസേന
text_fieldsതോട്ടിൽ വീണ വയോധികയെ അഗ്നിരക്ഷസേന അംഗങ്ങൾ ചേർന്ന് രക്ഷപ്പെടുത്തുന്നു
തിരുവല്ല: തിരുവല്ലയിലെ പെരിങ്ങരയിൽ തോട്ടിലെ നിലയില്ലാകയത്തിൽ വീണ വയോധികക്ക് രക്ഷകരായി അഗ്നിരക്ഷസേന. പെരിങ്ങര പഞ്ചായത്ത് ഒമ്പതാം വാർഡിൽ വടക്കേ ചേലയിൽ വീട്ടിൽ അംബിക എന്ന 80കാരിക്കാണ് അഗ്നിരക്ഷസേന രക്ഷകരായത്. തിങ്കളാഴ്ച രാവിലെ എട്ടരയോടെ ആയിരുന്നു സംഭവം.
ഓർമ തകരാറുള്ള വയോധിക അബദ്ധത്തിൽ വീടിനു സമീപത്തെ തോട്ടിലേക്ക് തെന്നിവീഴുകയായിരുന്നു. വയോധിക തോട്ടിലെ വള്ളിയിൽ പിടിച്ചുകിടക്കുകയായിരുന്നു. സംഭവമറിഞ്ഞ് തിരുവല്ലയിൽനിന്നുമെത്തിയ അംഗങ്ങൾ ചേർന്ന് റോപ്, ലാഡർ എന്നിവ ഉപയോഗിച്ച് അംബികയെ സഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ആർ. സുജിത്ത്, ഉദ്യോഗസ്ഥരായ ശ്രീകാന്ത്, അനിൽ കുമാർ, രാഹുൽ, അജ്മൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

