Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫ്യൂ​സ്​ ഊ​രി​മാ​റ്റി; അ​ടൂ​രി​ൽ നാ​ട്ടു​കാ​ർ​ക്ക്​ ‘ഇ​രു​ട്ട​ടി’

text_fields
bookmark_border
സ​ർ​ക്കാ​റി​നെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കാ​ൻ ആ​സൂ​ത്രി​ത നീ​ക്ക​മെ​ന്ന്​ സം​ശ​യം
ഫ്യൂ​സ്​ ഊ​രി​മാ​റ്റി; അ​ടൂ​രി​ൽ നാ​ട്ടു​കാ​ർ​ക്ക്​ ‘ഇ​രു​ട്ട​ടി’
cancel

പത്തനംതിട്ട: അടൂർ വൈദ്യുതി സെക്‌ഷനിലെ ഫ്യൂസ് അജ്ഞാതർ ഊരിയതിനെ തുടർന്ന് വൈദ്യുതി തടസ്സപ്പെട്ടു. പന്നിവിഴ നെടും കുളഞ്ഞി ട്രാൻസ്ഫോമറിലെ രണ്ട് ഫ്യൂസുകളാണ് അജ്ഞാതർ രാത്രി ഊരിമാറ്റിയത്. കഴിഞ്ഞ ദിവസം രാത്രി 12നാണ് സംഭവം. നെടുംകുളഞ്ഞി ഭാഗത്ത് വൈദ്യുതി മുടങ്ങിയതായി ഉപഭോക്താക്കൾ അറിയിച്ചപ്പോൾ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് ഫ്യൂസ് റോഡിൽ ഊരിയിട്ടിരിക്കുന്നത് കണ്ടത്.

പവർ കട്ടെന്നാണ് ആദ്യം കരുതിയത്. എന്നാൽ, മണിക്കൂറുകൾ കഴിഞ്ഞിട്ടും വൈദ്യുതി എത്താത്തതിനെ തുടർന്ന് നാട്ടുകാർ തുടർച്ചയായി കെ.എസ്.ഇ.ബി ഓഫിസിലേക്ക് വിളിക്കാൻ തുടങ്ങി. അപ്പോഴാണ് ജീവനക്കാരുടെ പരിശോധനയിൽ അട്ടിമറി വ്യക്തമായത്. കെ.എസ്.ഇ.ബി അധികൃതർ പൊലീസിൽ പരാതി നൽകി.

വിഷയം സർക്കാറിനെതിരെ പരമാവധി ഉപയോഗിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണോ മുഖ്യമന്ത്രിയുടെ മണ്ഡലത്തിലേതിന് സമാനമായി ഇവിടെയും ഉണ്ടായതെന്ന് സംശയിക്കുന്നുണ്ട്. പ്രഖ്യാപിത പവർകട്ട് കൂടാതെ നാട്ടിൽ വൈദ്യുതി മുടങ്ങുന്ന സംഭവങ്ങൾ വർധിക്കുകയാണ്. ബുധനാഴ്ച പകൽ പത്തനംതിട്ട കലക്ടറേറ്റ് പരിസരത്ത് പലപ്പോഴായി നാലു തവണയാണ് വൈദ്യുതി മുടങ്ങിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Fuse removed; 'darkness' for locals in Adoor
Next Story