Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightക​ർക്ക​ട​ക​വാ​വ്...

ക​ർക്ക​ട​ക​വാ​വ് ബ​ലി​ത​ർപ്പ​ണം: ഹ​രി​ത​ച​ട്ടം പാ​ലി​ക്ക​ണം; സു​ര​ക്ഷ മു​ന്ന​റി​യി​പ്പു​മാ​യി ജി​ല്ല ഭ​ര​ണ​കൂ​ടം

text_fields
bookmark_border
ക​ർക്ക​ട​ക​വാ​വ് ബ​ലി​ത​ർപ്പ​ണം: ഹ​രി​ത​ച​ട്ടം പാ​ലി​ക്ക​ണം; സു​ര​ക്ഷ മു​ന്ന​റി​യി​പ്പു​മാ​യി ജി​ല്ല ഭ​ര​ണ​കൂ​ടം
cancel

പ​ത്ത​നം​തി​ട്ട: ക​ർക്ക​ട​ക​വാ​വ് ബ​ലി​ത​ർപ്പ​ണ ച​ട​ങ്ങു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​ര​ക്ഷ മു​ൻക​രു​ത​ൽ സം​ബ​ന്ധി​ച്ച് പൊ​തു നി​ർദേ​ശ​വു​മാ​യി ജി​ല്ല ഭ​ര​ണ​കൂ​ടം. കു​ത്തൊ​ഴു​ക്കും അ​പ​ക​ട സാ​ധ്യ​ത​യു​മു​ള്ള ആ​റ്റു​തീ​ര​ങ്ങ​ളും ക​ട​വു​ക​ളും ഒ​ഴി​വാ​ക്കി ആ​ഴം കു​റ​ഞ്ഞ​തും ഒ​ഴു​ക്ക് കു​റ​ഞ്ഞ​തും സു​ര​ക്ഷി​ത​വു​മാ​യ ക​ട​വു​ക​ൾ മാ​ത്രം ബ​ലി​ത​ർപ്പ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്ക​ണം. അ​പ​ക​ട സാ​ധ്യ​ത​യു​ള്ള ക​ട​വു​ക​ൾ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ മു​ൻകൂ​ട്ടി പ​രി​ശോ​ധി​ച്ച് അ​ട​യാ​ള​പ്പെ​ടു​ത്തി നി​രോ​ധി​ക്കും.

വെ​ള്ള​ത്തി​ലേ​ക്ക് ഇ​റ​ങ്ങാ​വു​ന്ന പ​ര​മാ​വ​ധി ആ​ഴം (മു​ട്ടി​നു താ​ഴെ) ബാ​രി​ക്കേ​ഡ് / ക​യ​ർ ഉ​പ​യോ​ഗി​ച്ച് വ്യ​ക്ത​മാ​യി അ​ട​യാ​ള​പ്പെ​ടു​ത്തും. ഇ​തി​ന​പ്പു​റ​ത്തേ​ക്ക് ആ​രെ​യും ഇ​റ​ങ്ങാ​ൻ അ​നു​വ​ദി​ക്കി​ല്ല. ഓ​രോ പ്ര​ധാ​ന ക​ട​വി​ലും പ​രി​ശീ​ല​നം ല​ഭി​ച്ച നീ​ന്ത​ൽ വി​ദ​ഗ്ധ​രെ​യും ലൈ​ഫ് ഗാ​ർഡു​ക​ളെ​യും ലൈ​ഫ് ബോ​യ്, ലൈ​ഫ് ജാ​ക്ക​റ്റ്, ക​യ​ർ, ര​ക്ഷാ ബോ​ട്ട് എ​ന്നി​വ​യോ​ടൊ​പ്പം വി​ന്യ​സി​ക്കും. ഒ​രേ സ​മ​യം ക​ട​വി​ൽ ഇ​റ​ങ്ങു​ന്ന​വ​രു​ടെ എ​ണ്ണം നി​യ​ന്ത്രി​ച്ച് ക്യൂ ​സം​വി​ധാ​നം ഏ​ർപ്പെ​ടു​ത്തും. കു​ട്ടി​ക​ൾ, പ്രാ​യ​മാ​യ​വ​ർ, രോ​ഗി​ക​ൾ എ​ന്നി​വ​ർക്ക് പ്ര​ത്യേ​ക ശ്ര​ദ്ധ​യും സ​ഹാ​യ​വും ന​ൽകും.

ച​ട​ങ്ങി​ന്റെ ത​ലേ​ന്നും അ​ന്നും ഐ.​എം.​ഡി, ജി​ല്ല എ​മ​ർജ​ൻസി ഓ​പ​റേ​ഷ​ൻസ് സെ​ന്റ​ർ എ​ന്നി​വ​യു​ടെ മു​ന്ന​റി​യി​പ്പ് പ​രി​ശോ​ധി​ക്ക​ണം. അ​പ​ക​ട സൂ​ച​ന ല​ഭി​ച്ചാ​ൽ ച​ട​ങ്ങു​ക​ൾ ഉ​ട​ൻ നി​ർത്തി​വെ​ക്ക​ണം. ച​ട​ങ്ങ് ന​ട​ത്തു​ന്ന ക​മ്മി​റ്റി​ക​ൾ പൊ​ലീ​സ്, ത​ഹ​സി​ൽദാ​ർ, ഡി.​ഇ.​ഒ.​സി എ​ന്നി​വ​യു​മാ​യി മു​ൻകൂ​ട്ടി ബ​ന്ധ​പ്പെ​ട്ട് ആ​വ​ശ്യ​മാ​യ അ​നു​മ​തി വാ​ങ്ങി ഏ​കോ​പ​നം ഉ​റ​പ്പാ​ക്ക​ണം. അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ ജി​ല്ല ക​ൺട്രോ​ൾ റൂം (1077) ​ആ​യി ബ​ന്ധ​പ്പെ​ടാം. പ്ര​ഥ​മ​ശു​ശ്രൂ​ഷ കി​റ്റ്, ആം​ബു​ല​ൻസ്, മ​തി​യാ​യ വെ​ളി​ച്ചം (പു​ല​ർച്ച​യു​ള്ള ച​ട​ങ്ങു​ക​ൾക്ക്), വ​ഴു​ക്ക​ൽ ഒ​ഴി​വാ​ക്കാ​ൻ ക​ട​വു​ക​ളി​ൽ സു​ര​ക്ഷി​ത ന​ട​പ്പാ​ത എ​ന്നി​വ ഒ​രു​ക്ക​ണം.

ക​ർക്ക​ട​ക​വാ​വ് ബ​ലി​ത​ർപ്പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങു​ക​ൾ ഹ​രി​ത​ച​ട്ടം പൂ​ർണ​മാ​യി പാ​ലി​ച്ച് ന​ട​ത്ത​ണ​മെ​ന്നും സം​ഘാ​ട​ക​ർ ക​ർശ​ന​മാ​യ മു​ൻക​രു​ത​ൽ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ജി​ല്ല ശു​ചി​ത്വ മി​ഷ​ൻ. ബ​ലി​ത​ർപ്പ​ണ ച​ട​ങ്ങു​ക​ളി​ൽ നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ൽ​പ​ന്ന​ങ്ങ​ൾ പൂ​ർണ​മാ​യും ഒ​ഴി​വാ​ക്കി പ്ര​കൃ​തി​സൗ​ഹൃ​ദ വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്ക​ണം. ത​ർപ്പ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന തു​ണി​ക​ൾ ഉ​ൾപ്പെ​ടെ​യു​ള്ള വ​സ്തു​ക്ക​ൾ പു​ഴ​യി​ലോ മ​റ്റ് ജ​ലാ​ശ​യ​ങ്ങ​ളി​ലോ ഉ​പേ​ക്ഷി​ക്ക​രു​ത്.

ച​ട​ങ്ങു​ക​ളു​ടെ ഭാ​ഗ​മാ​യു​ള്ള ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​ന് സ്റ്റീ​ൽ പ്ലേ​റ്റു​ക​ളും സ്റ്റീ​ൽ ഗ്ലാ​സു​ക​ളും ഉ​പ​യോ​ഗി​ക്ക​ണം. ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ജൈ​വ-​അ​ജൈ​വ മാ​ലി​ന്യം വേ​ർതി​രി​ച്ചു ശേ​ഖ​രി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക ബി​ന്നു​ക​ൾ സ്ഥാ​പി​ക്ക​ണം. ശേ​ഖ​രി​ച്ച മാ​ലി​ന്യ​ങ്ങ​ൾ ശാ​സ്ത്രീ​യ​മാ​യി സം​സ്‌​ക​രി​ക്കു​ന്ന​തി​ന് ത​ദ്ദേ​ശീ​യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്ക​ണ​മെ​ന്നും ജി​ല്ല ശു​ചി​ത്വ മി​ഷ​ൻ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pathanamthittagreen ruleskarkkidaka vavubali
News Summary - ക​ർക്ക​ട​ക​വാ​വ് ബ​ലി​ത​ർപ്പ​ണം: ഹ​രി​ത​ച​ട്ടം പാ​ലി​ക്ക​ണം; സു​ര​ക്ഷ മു​ന്ന​റി​യി​പ്പു​മാ​യി ജി​ല്ല ഭ​ര​ണ​കൂ​ടം
Next Story