സമയക്രമത്തിന്റെ പേരിൽ ബസ് തടഞ്ഞ് ഡ്രൈവർക്ക് നേരെ വടിവാൾ വീശി
text_fieldsമല്ലപ്പള്ളി: ബസിന്റെ സമയക്രമത്തെ ചൊല്ലി, യാത്രക്കാരുമായി എത്തിയ സ്വകാര്യ ബസ് തടഞ്ഞു നിർത്തി ഡ്രൈവറുടെ കഴുത്തിൽ വടിവാൾ വെച്ച് ഗുണ്ടാസംഘത്തിന്റെ ഭീഷണി.
തിരുവല്ല-മല്ലപ്പള്ളി റൂട്ടിൽ സർവിസ് നടത്തുന്ന തിരുവമ്പാടി ബസിലെ ഡ്രൈവർ മല്ലപ്പള്ളി ചെങ്ങരൂർ വടക്കേക്കര വീട്ടിൽ വിഷ്ണുവിന് നേരെയാണ് ആക്രമണം ഉണ്ടായത്. തിങ്കളാഴ്ച വൈകീട്ട് നാലോടെ മല്ലപ്പള്ളി കടുവാക്കുഴി ജങ്ഷന് സമീപമായിരുന്നു സംഭവം. മല്ലപ്പള്ളി ബസ് സ്റ്റാൻഡിൽനിന്ന് യാത്രക്കാരുമായി തിരുവല്ലയിലേക്ക് വരികയായിരുന്നു ബസ്.
ബസ് തടഞ്ഞുനിർത്തിയ അഞ്ചംഗ സംഘം ബസിനുള്ളിൽ വടിവാളുമായി കയറി ഡ്രൈവർ വിഷ്ണുവിനെ ഭീഷണിപ്പെടുത്തി. യാത്രക്കാരിൽ ഒരാൾ സംഭവം മൊബൈലിൽ പകർത്തിയിരുന്നു. ഇതുസംബന്ധിച്ച് തിരുവല്ല-മലപ്പള്ളി റൂട്ടിൽ ഓടുന്ന ജാനകി ബസിന്റെ ഡ്രൈവർ ശ്രീകുമാറിനും കണ്ടാൽ അറിയാത്ത നാല് പേർക്കുമെതിരെ വിഷ്ണു കീഴ്വായ്പൂർ പൊലീസിലും തിരുവല്ല ഡിവൈ.എസ്.പിക്കും പരാതി നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.