ജനവാസ മേഖലയിൽ എം.സി.എഫ്; കൗൺസിലറുടെ നടപടിയിൽ പ്രതിഷേധം
text_fieldsനഗരസഭ കൗൺസിൽ ലസിത നായരുടെ നേതൃത്വത്തിൽ എം.സി.എഫ് ഇറക്കിവെക്കുന്നു
പന്തളം: ജനവാസമേഖലയിൽ എം.സി.എഫ് സ്ഥാപിച്ച നഗരസഭ കൗൺസിലറുടെ നടപടിയിൽ പ്രതിഷേധം. നഗരസഭയിലെ എട്ടാം ഡിവിഷനിൽ കഴിഞ്ഞദിവസമാണ് പ്രതിഷേധത്തിന് ഇടയാക്കിയ സംഭവം. നഗരസഭ കൗൺസിലർ ലസിത നായരുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് ജീവനക്കാരെത്തിയാണ് മാലിന്യം ശേഖരിച്ചുവെക്കാനുള്ള എം.സി.എഫ് സമീപവാസികളുടെ എതിർപ്പിനെ വകവെക്കാതെ സ്ഥാപിച്ചത്.
സമീപവാസികൾകൂടി ഇതിനെതിരെ സംഘടിച്ച് പ്രതിഷേധിച്ചെങ്കിലും കൗൺസിലർ ലസിത നായർ മുഖവിലയ്ക്കെടുത്തില്ല. നാട്ടുകാരുടെ എതിർപ്പിനെ മറികടന്ന് ഉദ്യോഗസ്ഥരെക്കൊണ്ട് ജനവാസ കേന്ദ്രത്തിൽ മാലിന്യ ക്കൂമ്പാരം സൂക്ഷിക്കാൻ എം.സി.എഫ് ഇറക്കിവെക്കുകയായിരുന്നു. ഡെങ്കിപ്പനി ഉൾപ്പെടെ രോഗ വ്യാപന റിപ്പോർട്ട് ചെയ്ത പ്രദേശമാണിതെന്നും പരാതിയുണ്ട്. നടപടിക്കെതിരെ പരിസരവാസി സൈഫുദ്ദീൻ തദ്ദേശസ്വയംഭരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.