Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ലെ ശു​ദ്ധ​ജ​ല വി​ത​ര​ണം; പൈ​പ്പ് മാ​റ്റ​ൽ തു​ട​ങ്ങി

text_fields
bookmark_border
720 മീ​റ്റ​ർ ദൂ​ര​ത്തി​ൽ 12 ല​ക്ഷം ചെ​ല​വി​ട്ടാ​ണ് പ​ദ്ധ​തി
പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ലെ ശു​ദ്ധ​ജ​ല വി​ത​ര​ണം; പൈ​പ്പ് മാ​റ്റ​ൽ തു​ട​ങ്ങി
cancel

പ​​ത്ത​​നം​​തി​​ട്ട: ന​​ഗ​​ര​​ത്തി​​ൽ ശ​​ബ​​രി​​മ​​ല ഇ​​ട​​ത്താ​​വ​​ളം മു​​ത​​ൽ ഞ​​ണ്ണു​​ങ്ക​​ൽ​​പ​​ടി വ​​രെ​​യു​​ള്ള ഭാ​​ഗ​​ത്തെ ശു​​ദ്ധ​​ജ​​ല പ്ര​​ശ്‌​​ന​​ത്തി​​ന് പ​​രി​​ഹാ​​ര​​മാ​​യി പൈ​​പ്പ് മാ​​റ്റി സ്‌​​ഥാ​​പി​​ക്കു​​ന്ന ജോ​​ലി​​ക​​ൾ ആ​​രം​​ഭി​​ച്ചു.

ന​​ഗ​​ര​​ത്തി​​ലെ ശു​​ദ്ധ​​ജ​​ല വി​​ത​​ര​​ണ​​ത്തി​​നാ​​യി 1980 കാ​​ല​​ഘ​​ട്ട​​ത്തി​​ൽ സ്ഥാ​​പി​​ച്ച ആ​​സ്​​​​ബ​​സ്​​​റ്റോ​​സ്​​ സി​​മ​​ന്‍റ്​​​പൈ​​പ്പു​​ക​​ളാ​​ണ് ഇ​​പ്പോ​​ഴും ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത്. കാ​​ല​​പ്പ​​ഴ​​ക്കം കാ​​ര​​ണം ഏ​​തു നി​​മി​​ഷ​​വും പൈ​​പ്പ് പൊ​​ട്ടു​​ന്ന സ്ഥി​​തി​​യാ​​ണ്. പു​​തി​​യ ഡ‌​​ക്​​​ടൈ​​ൽ അ​​യ​​ൺ ​പൈ​​പ്പാ​​ണ്​ ഇ​​പ്പോ​​ൾ സ്ഥാ​​പി​​ക്കു​​ന്ന​​ത്. 720 മീ​​റ്റ​​ർ ദൂ​​ര​​ത്തി​​ൽ 12 ല​​ക്ഷ​​ത്തോ​​ളം ചെ​​ല​​വി​​ട്ടാ​​ണ് പൈ​​പ്പി​​ടു​​ന്ന​​ത്. നി​​ർ​​മാ​​ണ പ്ര​​വ​​ർ​​ത്ത​​നം വേ​​ഗ​​ത്തി​​ൽ ന​​ട​​ത്തി വെ​​ള്ളം തു​​റ​​ന്നു​​വി​​ടാ​​നു​​ള്ള ശ്ര​​മ​​ത്തി​​ലാ​​ണ് അ​​ധി​​കൃ​​ത​​ർ.

പ​​ത്ത​​നം​​തി​​ട്ട, താ​​ഴെ വെ​​ട്ടി​​പ്രം, മൈ​​ല​​പ്ര റോ​​ഡ് ഹൈ​​വേ അ​​തോ​​റി​​റ്റി​​യു​​ടെ കൈ​​വ​​ശ​​മു​​ള്ള​​താ​​ണ്. റോ​​ഡി​​ൽ അ​​റ്റ​​കു​​റ്റ​​പ്പ​​ണി ചെ​​യ്യ​​ണ​​മെ​​ങ്കി​​ൽ അ​​തോ​​റി​​റ്റി​​യു​​ടെ അ​​നു​​മ​​തി വേ​​ണ​​മാ​​യി​​രു​​ന്നു. പൈ​​പ്പ് പൊ​​ട്ടി വെ​​ള്ളം ഒ​​ഴു​​കു​​ന്ന സ​​മ​​യ​​ത്ത്​ പ​​ല​​പ്പോ​​ഴും അ​​നു​​മ​​തി​​ക്ക് അ​​പേ​​ക്ഷ ന​​ൽ​​കി​​യി​​രു​​ന്നെ​​ങ്കി​​ലും ല​​ഭി​​ക്കാ​​ത്ത​​തോ​​ടെ ഒ​​രു വ​​ർ​​ഷ​​ത്തി​​ൽ ഏ​​റെ​​യാ​​യി ജി​​ല്ല പൊ​​ലീ​​സ് മേ​​ധാ​​വി​​യു​​ടെ കാ​​ര്യാ​​ല​​യ​​ത്തി​​നു സ​​മീ​​പം മു​​ത​​ൽ പൈ​​പ്പ് പൂ​​ട്ടി​​യി​​ട്ടി​​രി​​ക്കു​​ക​​യാ​​ണ്.

നി​​ര​​ന്ത​​രം പൈ​​പ്പ്​ പൊ​​ട്ടു​​ന്ന​​ത്​ റോ​​ഡ്​​​ത​​ക​​ർ​​ച്ച​​ക്കും ഇ​​ട​​യാ​​ക്കി. അ​​ബി​​ൻ വ​​ർ​​ക്കി എം. ​​എ​​ൽ.​​എ​​യു​​ടെ നേ​​ത്യ​​ത്വ​​ത്തി​​ൽ ന​​ട​​ത്തി​​യ നീ​​ക്ക​​ങ്ങ​​ളെ​​തു​​ട​​ർ​​ന്നാ​​ണ്​ പ​​ണി​​ക​​ൾ​​ക്ക്​ അ​​നു​​മ​​തി ല​​ഭി​​ച്ച​​ത്.

പൊ​​തു​​മ​​രാ​​മ​​ത്തി​​ന്റെ​​യും ഹൈ​​വേ അ​​തോ​​റി​​റ്റി​​യു​​ടെ​​യും അ​​നു​​മ​​തി ല​​ഭി​​ക്കാ​​ത്ത​​തി​​നാ​​ൽ ന​​ഗ​​ര​​ത്തി​​ൽ പ​​ല ഭാ​​ഗ​​ത്തും പു​​തി​​യ പൈ​​പ്പു​​ക​​ൾ സ്ഥാ​​പി​​ക്കാ​​ൻ ക​​ഴി​​യാ​​തെ കി​​ട​​ക്കു​​ന്നു. പ​​ല​​ഭാ​​ഗ​​ത്തും ഇ​​ട​​ക്കി​​ടെ പൈ​​പ്പ്​ പൊ​​ട്ടു​​ന്ന​​ത്​ ഗ​​താ​​ഗ​​ത​​കു​​രു​​ക്കി​​നും ഇ​​ട​​യാ​​ക്കു​​ന്നു.

കൈ​​പ്പ​​ട്ടൂ​​ർ റോ​​ഡി​​ൽ സ്റ്റേ​​ഡി​​യം ജ​​ങ്ഷ​​ൻ മു​​ത​​ൽ സ​​ന്തോ​​ഷ്മു​​ക്ക് വ​​രെ പ​​ഴ​​യ എ.​​സി പൈ​​പ്പ് മാ​​റ്റാ​​നു​​ണ്ട്. കോ​​ള​​ജ് ജ​​ങ്ഷ​​ൻ ഭാ​​ഗ​​ത്തും മ​​റ്റു പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും നി​​ര​​ന്ത​​രം പൈ​​പ്പ് പൊ​​ട്ടി വെ​​ള്ളം പാ​​ഴാ​​കു​​ന്നു. അ​​ഴൂ​​ർ പെ​​ട്രോ​​ൾ പ​​മ്പ് മു​​ത​​ൽ സ​​ബ്സ്‌​​റ്റേ​​ഷ​​ൻ വ​​രെ​​യു​​ള്ള ഭാ​​ഗ​​ത്തും നി​​ര​​ന്ത​​ര​​മാ​​യി പൈ​​പ്പ് പൊ​​ട്ടു​​ന്നു. മു​​ത്താ​​ര​​മ്മ​​ൻ കോ​​വി​​ൽ ഭാ​​ഗം മു​​ത​​ൽ ജി​​ല്ല പൊ​​ലീ​​സ്​ മേ​​ധാ​​വി​​യു​​ടെ കാ​​ര്യാ​​ല​​യ​​ത്തി​​നു സ​​മീ​​പം വ​​രെ​​യും പൈ​​പ്പ് മാ​​റ്റി സ്ഥാ​​പി​​ക്കേ​​ണ്ട​​ത് അ​​ത്യാ​​വ​​ശ്യ​​മാ​​ണ്. ന​​ഗ​​ര​​ത്തി​​ലെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ലെ പൈ​​പ്പു​​ക​​ൾ മാ​​റ്റി സ്ഥാ​​പി​​ക്കാ​​ൻ 21ല​​ക്ഷം അ​​നു​​വ​​ദി​​ച്ചി​​ട്ടു​​ണ്ടെ​​ന്നും പൊ​​തു​​മ​​രാ​​മ​​ത്തി​​ന്റെ​​യും ഹൈ​​വേ അ​​തോ​​റി​​റ്റി​​യു​​ടെ​​യും അ​​നു​​മ​​തി ല​​ഭി​​ച്ചാ​​ൽ ഉ​​ട​​ൻ അ​​തി​​നു​​ള്ള പ്ര​​വൃ​​ത്തി​​ക​​ൾ ആ​​രം​​ഭി​​ക്കു​​മെ​​ന്നും വാ​​ട്ട​​ർ അ​​തോ​​റി​​റ്റി അ​​ധി​​കൃ​​ത​​ർ വ്യ​​ക്ത​​മാ​​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Pipe Replacement Work Begins to Fix Leaks
Next Story