പോളിങ്; വീണ്ടും പിന്നിലായി പത്തനംതിട്ട
text_fieldsപത്തനംതിട്ട: പോളിങ്ങിൽ വീണ്ടും പിന്നിലായി പത്തനംതിട്ട ജില്ല. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന ഏഴ് ജില്ലകളിൽ ഏറ്റവും കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയത് പത്തനംതിട്ടയിൽ. ചൊവ്വാഴ്ച വോട്ടെടുപ്പ് നടന്ന ജില്ലകളിൽ അഞ്ചിടത്തും പോളിങ് 70 ശതമാനം കടന്നു. തിരുവനന്തപുരത്തും പത്തനംതിട്ടയിലും മാത്രമാണ് 70 കടക്കാതിരുന്നത്. തിരുവനന്തപുരത്ത് 67.47 ശതമാനമാണ് പോളിങ്.
ഇതിനും പിന്നിലാണ് പത്തനംതിട്ട ജില്ല (66.78). ബുധനാഴ്ച അന്തിമ ശതമാനം പുറത്തുവന്നപ്പോഴും ജില്ലയിലെ കണക്കിൽ മാറ്റമില്ല. കഴിഞ്ഞ തവണയും തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ജില്ല എറ്റവും പിന്നിലായിരുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിലെ പോളിങ് 6.11 ശതമാനം കുറഞ്ഞതായാണ് കണക്ക്.
2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ 72.89 ശതമാനം പോളിങ്. ഇതാണ് 6.11 ശതമാനം കുറഞ്ഞ് ഇത്തവണ 66.78ലെത്തിയത്. കഴിഞ്ഞ തവണ കോവിഡ് നിയന്ത്രണങ്ങൾക്കിടയിൽ നടന്ന തെരഞ്ഞെടുപ്പിൽ(2020) 69.72 ശതമാനമായിരുന്നു വോട്ടിങ്. ഇത്തവണ വാശിയേറി പ്രചാരണം നടന്നിട്ടും വോട്ടർമാർ അകന്ന് നിന്നത് മുന്നണികളെയും അങ്കാലപ്പിലാക്കുന്നുണ്ട്. വർധിക്കുന്ന വിദേശ കുടിയേറ്റമാണ് ഇതിന് കാരണമായി മുന്നണി നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.
സംസ്ഥാനത്ത് എറ്റവും കൂടുതൽ വീടുകൾ അടഞ്ഞുകിടക്കുന്ന ജില്ലയാണ് പത്തനംതിട്ട. യുവാക്കൾക്കും വിദ്യാർഥികൾക്കുമൊപ്പം വയോധികരും വിദേശങ്ങളിലേക്ക് ചുവടുമാറ്റുന്നതാണ് ഇടിവിനുള്ള കാരണമെന്നും ചൂണ്ടിക്കാട്ടുന്നു. വിരമിച്ചവരടക്കമുള്ള വലിയൊരുവിഭാഗം മക്കൾക്കൊപ്പം വിദേശങ്ങളിലാണ്. ഇവരുടെ അഭാവമാണ് ഇത്തവണ പ്രധാനമായും പ്രതിഫലിച്ചതായി നേതാക്കൾ പറയുന്നത്.
ബംഗളൂരു അടക്കമുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന പുതുതലമുറയും കാര്യമായി നാട്ടിലേക്ക് എത്തിയില്ല. ക്രിസ്മമസ് അവധിക്ക് നാട്ടിലേക്ക് വരേണ്ടതിനാൽ ഇടക്ക് വോട്ട് ചെയ്യാനായി എത്താൻ പലരും മടിച്ചു. തെരഞ്ഞെടുപ്പിനോട് താൽപര്യമില്ലാത്തതും ഒരുവിഭാഗത്തെ വോട്ട് യാത്രയിൽനിന്ന് പിന്തിരിപ്പിച്ചതായാണ് നിഗമനം.
പാർലമെന്റ് തെരഞ്ഞെടുപ്പിനേക്കാൾ കൂടുതൽ
പത്തനംതിട്ട: തദ്ദേശത്തിൽ പോളിങ് ശതമാനം കുറഞ്ഞെങ്കിലും പാർലമെന്റ് തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ പോളിങ്ങിൽ ജില്ല മുന്നിൽ. 2024ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ 63.35 ശതമാനമായിരുന്നു പോളിങ്.
എന്നാൽ, ചൊവ്വാഴ്ച നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ 66.78 ശതമാനം പേർ വോട്ട് ചെയ്തു. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 67.17 ശതമാനം പേരായിരുന്നു വോട്ട് രേഖപ്പെടുത്തിയത്. ഇതിനേക്കാൾ കുറവാണ് തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായത് (66.78). ഇത്തവണ പോളിങ് ശതമാനം വർധിക്കുമെന്നായിരുന്നു മുന്നണി നേതാക്കളുടെ പ്രതീക്ഷ. വോട്ടർപട്ടികയിൽ തുടർച്ചയായ ശുദ്ധികലശം നടത്തിയതും പുതിയതായി വോട്ടർമാരെ ചേർത്തതും വോട്ട് കൂടാൻ കാരണമാകുമെന്നായിരുന്നു ഇവരുടെ വിലയിരുത്തൽ.
ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പ് പട്ടിക മൂന്ന് തവണയാണ് പുതുക്കിയത്. അന്തിമ വോട്ടർ പട്ടികയെന്ന പേരിൽ തെരഞ്ഞെടുപ്പ് കമീഷൻ ഒക്ടോബറിൽ പുറത്തിറക്കിയ പട്ടികയിൽ അപാകതകൾ കണ്ടതോടെ വീണ്ടും പുതുക്കി. മരിച്ചവരിൽ നല്ലൊരു പങ്കിനെയും ഒഴിവാക്കിയായിരുന്നു പട്ടിക.
ഇതിനൊപ്പം വീടുകൾ കയറിയുള്ള പ്രചാരണവും സ്ഥാനാർഥികളുടെ വ്യക്തി, കുടുംബ ബന്ധങ്ങളുമൊക്കെ പോളിങ് ശതമാനത്തിന്റെ ഉയർച്ചക്ക് കാരണമായേക്കാമെന്നായിരുന്നു പ്രതീക്ഷ. നാട്ടിലുള്ള വോട്ടർമാരെയെങ്കിലും പൂർണമായി പോളിങ് ബൂത്തിലെത്തിക്കാൻ അവസാനനിമിഷങ്ങളിൽ മുന്നണി പ്രവർത്തകർ ശ്രമം നടത്തുകയും ചെയ്തിരുന്നു.
ആകെ വോട്ടർമാർ- 10,62,756
പുരുഷന്മാർ- 4,90,779
സ്ത്രീകൾ- 5,71,974
ട്രാൻസ്ജെൻഡർ -3
വോട്ട് ചെയ്തവർ- 7,09,669
പുരുഷന്മാർ- 330173
സ്ത്രീകൾ-379495
ട്രാൻസ്ജെൻഡർ - 1
പോളിങ് ശതമാനം
പുരുഷന്മാർ- 67.27
സ്ത്രീകൾ- 66.35
ട്രാൻസ്ജെൻഡർ - 33.33
ആകെ- 66.78
ഗ്രാമ പഞ്ചായത്തുകളിലെ പോളിങ് ശതമാനം
(ഗ്രാമപഞ്ചായത്ത്, ആകെ വോട്ടർമാർ,
വോട്ട് ചെയ്തവർ, ശതമാനം എന്ന ക്രമത്തിൽ)
ആനിക്കാട്: 12074, 853, 70.71%
കവിയൂർ: 14278,10206, 71.48
കൊറ്റനാട്: 12544,8163, 65.07
കല്ലൂപ്പാറ: 16015, 10470, 65.37
കോട്ടാങ്ങൽ: 15297,15297, 68.49
കുന്നന്താനം: 18331, 12135, 66.20
മല്ലപ്പള്ളി: 16350, 10446, 63.89
കടപ്ര: 18908, 12080, 63.89
കുറ്റൂർ: 17049 ,11189, 65.58
നിരണം: 12475, 8358, 68.44
നെടുമ്പ്രം: 11487, 8152, 70.97
പെരിങ്ങര: 18531,12500, 67.45
അയിരൂർ: 19536, 12664, 64.82
ഇരവിപേരൂർ: 21923, 13967,63.71
കോയിപ്രം: 23617,14722, 62.34
തോട്ടപ്പുഴശേരി: 12455, 8131, 65.28
എഴുമറ്റൂർ: 17096,10930, 63.93
പുറമറ്റം: 12573, 8064, 64.14
ഓമല്ലൂർ: 15197, 10679, 70.27
ചെന്നീർക്കര: 16972,11321, 66.70
ഇലന്തൂർ: 13 799, 9154, 66.34
ചെറുകോൽ: 11290, 7286, 64.53
കോഴഞ്ചേരി: 10539, 6956, 66.00.
മല്ലപ്പുഴശേരി: 10264, 6895, 67.18
നാരങ്ങാനം: 14983, 9753, 65.09
റാന്നി പഴവങ്ങാടി: 21753,13325, 61.26
റാന്നി: 11577, 7698, 66.49
റാന്നി അങ്ങാടി: 13952, 8402, 6022
റാന്നി പെരുനാട്: 17500, 12064, 68.94
വടശ്ശേരിക്കര: 18361, 12381, 67.43
ചിറ്റാർ: 14047, 9788, 69.68
സീതത്തോട്: 12739, 9075, 71.24
നാറാണംമൂഴി: 13429, 9049, 67.38
വെച്ചൂച്ചിറ: 19857, 12913, 65.03
കോന്നി- 24370 - 16485, 67.64
അരുവാപ്പുലം: 17479,12032, 68.84
പ്രമാടം: 28451,19061, 67.00
മൈലപ്ര: 9010, 5977, 66.34
വള്ളിക്കോട്: 18685,12964, 69.38
തണ്ണിത്തോട്: 12589, 8098, 64.33
മലയാലപ്പുഴ- 15234, 10292, 67.56
പന്തളം തെക്കേക്കര: 16264, 11685, 71.85
തുമ്പമൺ: 6759, 4580, 67.76
കുളനട: 20678, 13990, 67.66
ആറന്മുള: 24744,16931, 68.42
മെഴുവേലി: 13065,8777, 67.18
ഏനാദിമംഗലം: 18436, 12574, 68.20
ഏറത്ത് : 22374, 15420, 68.92
ഏഴംകുളം: 29329, 19312, 65.85
കടമ്പനാട്: 23867, 16359, 68.54
കലഞ്ഞൂർ: 28658 , 18966 , 66.18
കൊടുമൺ: 23047, 16344, 70. 92
പള്ളിക്കൽ: 37687, 26265, 69.69
നഗരസഭകൾ
പത്തനംതിട്ട: 33939, 23033, 67.87
തിരുവല്ല: 48125, 29278, 60.84
അടൂർ: 27602, 17633, 63.88
പന്തളം: 35623, 25391, 71.28
ബ്ലോക്ക് പഞ്ചായത്ത്
കോയിപ്രം-64.22 ശതമാനം
ഇലന്തൂര്- 66.69
റാന്നി- 66.13
കോന്നി- 67.57
പന്തളം-68.66
പറക്കോട്- 68.29
മല്ലപ്പള്ളി- 67.21
പുളിക്കീഴ്- 66.76
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

