വോട്ടാവേശത്തിനൊപ്പം പ്രമുഖരും
text_fieldsസിനിമ നടൻ വിജയരാഘവനും കുടുംബവും ഒളശ്ശ സി.എം.എസ് സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം
പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടാവേശത്തിൽ പങ്കുചേർന്ന് പ്രമുഖരും. കുമ്പഴ വടക്ക് എം.ടി.എൽ.പി.എസിൽ മന്ത്രി വീണ ജോർജ് വോട്ട് ചെയ്തു. ബന്ധുക്കൾക്കൊപ്പമായിരുന്നു മന്ത്രി എത്തിയത്. യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി അടൂർ മേലേടത്ത് ഓഡിറ്റോറിയത്തിൽ വോട്ട് രേഖപ്പെടുത്തി.
ഇതിനുശേഷം നടൻ ദിലീപിനെ അനുകൂലിച്ച് നടത്തിയ പരാമർശങ്ങൾ വിവാദമാകുകയും ചെയ്തു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന് കരുവാറ്റ മാർത്തോമ സ്കൂളിലെ പോളിങ് ബൂത്തിലായിരുന്നു വോട്ട്. എൽ.ഡി.എഫിന് കൂടുതൽ ശക്തിപകരുന്ന തെരഞ്ഞെടുപ്പാണിതെന്ന് ചിറ്റയം ഗോപകുമാർ പറഞ്ഞു. പത്തനംതിട്ടയിലെ നാല് നഗരസഭകളിലും എൽ.ഡി.എഫ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട അഴൂർ എസ്.ഡി.എ ഹയർ സെക്കൻഡറി സ്കൂളിൽ ആന്റോ ആന്റണി എം.പി വോട്ട് ചെയ്തു. കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ വാലാങ്കര സെന്റ് ലൂയിസ് ഓഡിറ്റോറിയത്തിലും സംവിധായകൻ ബ്ലെസി തിരുവല്ല മാർത്തോമ കോളജിലും പടയണി ആചാര്യൻ പ്രഫ. കടമ്മനിട്ട വാസുദേവൻപിള്ള കടമ്മനിട്ട ഗവ.എച്ച്.എസ്.എസിലും സമ്മിതിദാനവകാശം വിനിയോഗിച്ചു.
ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ കടപ്ര ഗവ.യു.പി.എസിലും സി.പി.എം ജില്ല സെക്രട്ടറിയും മുൻ റാന്നി എം.എൽ.എ രാജു എബ്രഹാമും കുടുംബവും അങ്ങാടി പഞ്ചായത്തിലെ പി.ജെ.ടി ഹാൾ ബൂത്തിലും ബി.ജെ.പി ജില്ല പ്രസിഡന്റ് വി.എ. സൂരജ് അരുവാപ്പുലം ഗവ.എൽ.പി.എസിലും വോട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

