Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉദ്ഘാടന ദിവസം ഇ.എസ്.ഐ ഡിസ്‌പെൻസറി അടച്ചുപൂട്ടിയത് വിവാദമാകുന്നു

text_fields
bookmark_border
അടച്ചുപൂട്ടൽ നീതീകരിക്കാനാവത്തത് -സി.പി.ഐ
ഉദ്ഘാടന ദിവസം ഇ.എസ്.ഐ ഡിസ്‌പെൻസറി അടച്ചുപൂട്ടിയത് വിവാദമാകുന്നു
cancel
camera_alt

സി.പി.ഐ റാന്നി മണ്ഡലം ജനറൽ ബോഡി യോഗം ജില്ല സെക്രട്ടറി ചിറ്റയം ഗോപകുമാർ

ഉദ്ഘാടനം ചെയ്യുന്നു

റാന്നി: നൂറുകണക്കിന് സംഘടിത-അസംഘടിത തൊഴിലാളികൾക്ക് ചികിത്സ ലഭിക്കേണ്ട റാന്നിയിലെ ഇ.എസ്.ഐ ഡിസ്പെൻസറി ഉദ്ഘാടന ദിവസം തന്നെ അടച്ചു പൂട്ടിയത് വിവാദമാകുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ തൊഴിൽ വകുപ്പ് മന്തി വി. ശിവൻകുട്ടിയാണ് ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചത്. എന്നാൽ, എം.പി, എം.എൽ.എ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ, ട്രേഡ് യൂനിയൻ നേതാക്കൾ എന്നിവർ പങ്കെടുത്ത ഈ പരിപാടിക്കുശേഷം വൈകീട്ടോടെയാണ് ഇ. എസ്.ഐ.ആർ.ഒ ഇത് പൂട്ടി താക്കോൽ ഉടമക്ക് തിരിച്ചുനൽകാൻ ഉത്തരവിട്ടത്.

ഡിസ്പെൻസറി ഉദ്ഘാടന ദിവസം തന്നെ അടച്ചു പൂട്ടിയത് നീ തികരിക്കാനാവാത്ത നടപടിയാണന്ന് സി.പി.ഐ റാന്നി മണ്ഡലം ജനറൽ ബോഡി യോഗം ആരോപിച്ചു. വളരെക്കാലത്തെ കാത്തിരിപ്പിന്റെയും മുറവിളികളുടെയും zzzzzzഫലമായാണ് ബ്ലോക്ക് പടിയിൽ കെട്ടിടം ലഭിച്ചത്. കെട്ടിട ഉടമ പതിനായിരക്കണക്കിനു പണം ചെലവഴിച്ചാണ് ഇ.എസ്.ഐ കോർപറേഷന്റെ നിർദേശാനുസരണം എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയത്.

ഡിസ്പെൻസറി അടച്ചുപൂട്ടിയത് തൊഴിലാളി കളോട് കാട്ടിയ കൊടിയ വഞ്ചനയാണന്നും കേന്ദ്രഗവൺമെന്റും അവരുടെ സിൽബന്ധികളായി പ്രവർത്തിക്കുന്ന ഇ.എസ്.ഐ കോർപറേഷൻ ഉദ്യോഗസ്ഥരുടെയും കേരളത്തോടുള്ള ചിറ്റമ്മനയത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിതെന്നും യോഗം വിലയിരുത്തി. പൂട്ടിയ ഡിസ്പെൻസറി എത്രയും വേഗം തുറന്നു പ്രവർത്തിപ്പിക്കണമെന്നും അല്ലാത്ത പക്ഷം സി.പി.ഐയും എ.ഐ.ടി.യു.സിയും ചേർന്ന് ശക്തമായ പ്രക്ഷോഭ പരിപാടികൾ ആവിഷ്കരിക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി

ജനറൽ ബോഡിയോഗം സി.പി.ഐ ജില്ല സെക്രട്ടറി ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ജോജോ കോവൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം അഡ്വ കെ.ജി. രതീഷ് കുമാർ, ലിസി ദിവാൻ, എം.വി. പ്രസന്നകുമാർ, സന്തോഷ് കെ. ചാണ്ടി,ഡി. ശ്രീകല, ടി.പി.അനിൽകുമാർ, ജോയി വള്ളിക്കാലാ എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Controversy over closure of ISI dispensary on inauguration day
Next Story