തെരഞ്ഞെടുപ്പ് കമീഷന് കത്തയച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം
text_fieldsറാന്നി: യൂത്ത് കോൺഗ്രസ് റാന്നി നിയോജകമണ്ഡലത്തിലെ വിവിധ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കമീഷന് കത്തയച്ച് പോസ്റ്റ് ഓഫീസുകൾക്ക് മുമ്പിൽ പ്രതിഷേധിച്ചു. വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് കമീഷന് എതിരെ ഉയർത്തിയ അഞ്ച് ചോദ്യങ്ങൾ ഉന്നയിച്ചാണ് കത്തയച്ചത്.
റാന്നി മണ്ഡലത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം നിയോജകമണ്ഡലം പ്രസിഡന്റ് റിജോ റോയി തോപ്പിൽ ഉദ്ഘാടനം ചെയ്തു. ബെനോനി പാലച്ചുവട് അധ്യക്ഷത വഹിച്ചു. വിവിധ മണ്ഡലങ്ങളിൽ ആരോൺ ബിജിലി പനവേലിൽ, ജെവിൻ കാവുങ്കൽ,അരുൺ വെള്ളയിൽ, അബിനു മഴവഞ്ചേരിൽ, അനീഷ് ചാക്കോ, മനോജ് ചാക്കപ്പാലം, ഷിനു വടശ്ശേരിക്കര, അമൽ ഷിബു, ജിബിൻ പമ്പാവാലി, ബെബിൻ കൊല്ലമുള, ടിജോ തോമസ്, പ്രദീപ് ഓലിക്കൽ, ലിബിൻ തേവർവേലിൽ എന്നിവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.