നെടുമ്പ്രത്ത് ത്രികോണപ്പോര്
text_fieldsതിരുവല്ല: മൂന്നു മുന്നണിയും ഭരണത്തിലെത്തിയിട്ടുള്ള നെടുമ്പ്രം പഞ്ചായത്തിൽ ത്രികോണ മത്സരം. എൽ.ഡി.എഫിന്റെ കോട്ടയായി വിശേഷിപ്പിച്ചിരുന്ന നെടുമ്പ്രത്ത് പല തവണ അവരുടെ മേധാവിത്തം ഇടിഞ്ഞു. യു.ഡി.എഫിന്റെ പ്രഭ കുറഞ്ഞതോടെ ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ രണ്ടു തവണ പഞ്ചായത്ത് ഭരണം നേടിയെടുത്തു.
അപ്പർ കുട്ടനാടൻ മേഖലയിൽ ഉൾപ്പെട്ട നെടുമ്പ്രം പഞ്ചായത്തിൽ കാർഷിക മേഖലയിലെ പ്രശ്നങ്ങളും ഗ്രാമീണ മേഖലയിലെ വികസനവുമാണ് പ്രധാന ചർച്ച. നേരത്തെ 13 വാർഡായിരുന്നത് 14 ആയി വർധിച്ചു.
എൽ.ഡി.എഫിന് മാത്രമാണ് എല്ലായിടത്തും സ്ഥാനാർഥിയുള്ളത്. യു.ഡി.എഫിന് എട്ടാം വാർഡിലും എൻ.ഡി.എക്ക് ഒന്നാം വാർഡിലും സ്ഥാനാർഥിയില്ല. തുടർഭരണം ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് എൽ.ഡി.എഫ്. പഴയപ്രതാപം വീണ്ടെടുക്കാനുള്ള അവസരമായാണ് യു.ഡി.എഫിന്റെ അങ്കം. ഭരണം തിരിച്ചുപിടിക്കുകയാണ് എൻ.ഡി.എ ലക്ഷ്യം.
സ്ഥാനാർഥികൾ ഇവർ (വാർഡ്, സ്ഥലം, സ്ഥാനാർഥി, പാർട്ടി ക്രമത്തിൽ)
1. ജലമേള -റെജി ജോൺ (എൽ.ഡി.എഫ്), ജോജി തോമസ് (യു.ഡി.എഫ്), 2. അമിച്ചകരി -മിനി സജി (എൽ.ഡി.എഫ്), റെയ്ച്ചൽ ബേബി (യു.ഡി.എഫ്), പ്രീയ എസ്.നായർ (എൻ.ഡി.എ), 3. നെടുമ്പ്രം- മാത്യു നൈനാൻ(എൽ.ഡി.എഫ് ), അനിൽ സി. ഉഷസ് (യു.ഡി.എഫ്), റിൻസൺ തോമസ് (എൻ.ഡി.എ), 4. പുതിയകാവ് -ടി.പ്രസന്നകുമാരി (എൽ.ഡി.എഫ്), വി. സന്തോഷ് (യു.ഡി.എഫ്), അനിഷ് കുമാർ (എൻ.ഡി.എ), 5.വൈക്കത്തില്ലം- ആർ.സൈലേഷ് കുമാർ (എൽ.ഡി.എഫ്), ശാന്തപ്പൻ (യു.ഡി.എഫ്), കെ.കെ.രാജപ്പൻ (എൻ.ഡി.എ), 6 ചൂന്താര - വിജി വി.നായർ (എൽ.ഡി.എഫ്), നിഖില രതീഷ് (യു.ഡി.എഫ്), ഇന്ദുലേഖ (എൻ.ഡി.എ), 7 ഉണ്ടപ്ലാവ് -ആഷാ മോഹൻ (എൽ.ഡി.എഫ്), രേഷ്മ കെ.ജോസഫ് (യു.ഡി.എഫ്), ആർ. രാജശ്രി (എൻ.ഡി.എ), 8 മണിപ്പുഴ -ഉഷ രമേശ് (എൽ.ഡി.എഫ്), എസ്. ശ്രീലേഖ (എൻ.ഡി.എ), 9 പൊടിയാടി -ജെ. പ്രീതിമോൾ (എൽ.ഡി.എഫ്), ജിൻസി (യു.ഡി.എഫ്), കെ. മായാദേവി(എൻ.ഡി.എ), 10. മലയിത്ര -സുചിത (എൽ.ഡി.എഫ്), പ്രിയ ഭാനു (എൻ.ഡി.എ), 11. കല്ലുങ്കൽ- ബാബു കല്ലുങ്കൽ (എൽ.ഡി.എഫ്), നിസിൽരാജ് (യു.ഡി.എഫ്), ജി. സുധീർകുമാർ(എൻ.ഡി.എ), 12 മുറിഞ്ഞചിറ -കെ.ബാലചന്ദ്രൻ (എൽ.ഡി.എഫ്), കല്യാണകൃഷ്ണൻ (യു.ഡി.എഫ്), അജി എ. അനിയൻ (എൻ.ഡി.എ), 13. പുളിക്കീഴ് -പി. വൈശാഖ്(എൽ.ഡി.എഫ്), എ പ്രദീപ് കുമാർ (യു.ഡി.എഫ്), സുനിൽകുമാർ (എൻ.ഡി.എ), 14 ഒറ്റതെങ്ങ് -കെ.ജി സുശീലാമണി (എൽ.ഡി.എഫ്), ശോഭന ശശി (യു.ഡി.എഫ്), ടി.എസ്. സന്ധ്യാമോൾ (എൻ.ഡി.എ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

