Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightThiruvallachevron_rightഇന്ദിരാമ്മക്ക്​ ഇത്​...

ഇന്ദിരാമ്മക്ക്​ ഇത്​ പുനർജന്മം; രക്ഷകരായത്​ അഭിനവും സുനീഷും

text_fields
bookmark_border
ഇന്ദിരാമ്മക്ക്​ ഇത്​ പുനർജന്മം; രക്ഷകരായത്​ അഭിനവും സുനീഷും
cancel
camera_alt

അ​ഭി​ന​വും സു​നീ​ഷും ഇ​ന്ദി​രാ​മ്മ​ക്കൊ​പ്പം

തി​രു​വ​ല്ല: വെ​ള്ള​ക്കെ​ട്ടി​ൽ മു​ങ്ങി​ത്താ​ഴ്ന്ന 65കാ​രി​ക്ക് ര​ക്ഷ​ക​രാ​യി അ​ഭി​ന​വും സു​നീ​ഷും. തി​രു​വ​ല്ല കി​ഴ​ക്കു​മു​റി വാ​ഴ​യി​ൽ പ​ടി​യ്ക്ക​ൽ ഇ​ന്ദി​രാ​മ്മ​ക്കാ​ണ്​ ഇ​രു​വ​രും ചേ​ർ​ന്ന് പു​ന​ർ​ജ​ന്മം ഏ​കി​യ​ത്. തു​ക​ല​ശ്ശേ​രി ക​ളീ​യ്ക്ക​ൽ വീ​ട്ടി​ൽ സു​ഭാ​ഷ് കു​മാ​ർ - സ്മി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ കൊ​ച്ചി അ​മൃ​ത ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സി​ൽ ഓ​ഡി​യോ​ള​ജി ആ​ൻ​ഡ് സ്പീ​ച് കോ​ഴ്സ് ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ത്ഥി​യാ​യ അ​ഭി​ന​വ് (19) ബ​ന്ധു തു​ക​ല​ശ്ശേ​രി ക​ളി​യ്ക്ക​ൽ വീ​ട്ടി​ൽ പു​ഷ്പ കു​മാ​രി - കൃ​ഷ്ണ​ൻ​കു​ട്ടി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ സു​നീ​ഷ് കു​മാ​ർ (36) എ​ന്നി​വ​രാ​ണ് ര​ക്ഷ​ക​രാ​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം വൈ​കി​ട്ട് അ​ഞ്ചോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സ്വ​കാ​ര്യ ആ​വ​ശ്യ​ത്തി​നാ​യി കി​ഴ​ക്ക​മു​റി​യി​ൽ പോ​യി തു​ക​ല​ശ്ശേ​രി​യി​ലേ​ക്ക് കാ​റി​ൽ മ​ട​ങ്ങ​വേ​യാ​ണ് ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ത്ത് വെ​ള്ള​ക്കെ​ട്ടി​ൽ മു​ങ്ങി​ത്താ​ഴു​ന്ന ഇ​ന്ദി​രാ​മ്മ​യെ ഇ​രു​വ​രും ക​ണ്ട​ത്. ക്ഷേ​ത്ര ആ​വ​ശ്യ​ത്തി​നാ​യു​ള്ള എ​രു​ക്ക് പ​റി​ക്കാ​ൻ വെ​ള്ള​ക്കെ​ട്ടി​ൽ ഇ​റ​ങ്ങി​യ ഇ​ന്ദി​രാ​മ്മ മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു. ഇ​രു​വ​രും കാ​ണു​മ്പോ​ൾ ഇ​ന്ദി​രാ​മ്മ​യു​ടെ കൈ​ക​ൾ മാ​ത്ര​മാ​ണ് വെ​ള്ള​ക്കെ​ട്ടി​ന് മു​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. കാ​ർ നി​ർ​ത്തി​യ ഉ​ട​നെ അ​ഭി​ന​വ് വെ​ള്ള​ക്കെ​ട്ടി​ലേ​ക്ക് എ​ടു​ത്തു​ചാ​ടി. നീ​ന്തി​യെ​ത്തി​യ അ​ഭി​ന​വ് വെ​ള്ള​ത്തി​ൽ മു​ങ്ങി​ത്താ​ഴു​കു​ക​യാ​യി​രു​ന്ന ഇ​ന്ദി​രാ​മ്മ​യെ ചു​മ​ലി​ലേ​റ്റി പ​കു​തി നീ​ന്തി​യെ​ത്തി. തു​ട​ർ​ന്ന് ബ​ന്ധു​വാ​യ സു​നീ​ഷി​ന്‍റെ കൂ​ടി സ​ഹാ​യ​ത്തോ​ടെ ക​ര​യ്ക്ക് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​മ​റി​ഞ്ഞ് വാ​ർ​ഡ് കൗ​ൺ​സി​ല​ർ ത്രി​ലോ​ക് നാ​ഥ്, മു​ൻ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ആ​ർ. ജ​യ​കു​മാ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​രാ​ണ് ഇ​രു​വ​രെ​യും അ​ഭി​ന​ന്ദി​ക്കാ​നെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thiruvallaPathanamthitasaviorslife`
News Summary - This is a reincarnation for Indira; Abhinam and Suneesh are the saviors
Next Story