ബ്രൗൺഷുഗറുമായി മൂന്ന് അസം സ്വദേശികൾ പിടിയിൽ
text_fieldsനിജാമുദ്ദീൻ, അസറുദ്ദീൻ, അബൂബക്കർ
തിരുവല്ല: ബേക്കറി ജീവനക്കാരായ മൂന്ന് അസം സ്വദേശികളെ ബ്രൗൺഷുഗറുമായി പിടികൂടി. അസം ഹുജയ് ജില്ലയിലെ ഡാബോക സ്വദേശികളായ നിജാമുദ്ദീൻ (23), അസറുദ്ദീൻ (32), അസം നാഗൂൺ ജില്ലയിലെ ഉദ്മറി അബൂബക്കർ (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 10.30 ഗ്രാം ബ്രൗൺഷുഗറും പിടിച്ചെടുത്തു. 17ന് രാത്രി 11.20ഓടെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് റോഡ് സിഗ്നലിന് സമീപത്തുനിന്ന് പൊലീസ് പിടികൂടുകയായിരുന്നു. '
അസമിൽനിന്ന് ബ്രൗൺഷുഗർ എത്തിച്ച് വിൽക്കുന്നതായി രഹസ്യവിവരം ഡാൻസാഫ് സംഘത്തിന് ലഭിച്ചിരുന്നു. പ്ലാസ്റ്റിക് ബോട്ടിലിൽ അഞ്ച് മില്ലിഗ്രാംബ്രൗൺ ഷുഗർ 2000നും 2500നുമിടയിലുള്ള തുകക്കാണ് ഇവർ ആവശ്യക്കാർക്ക് വില്പന നടത്തിയിരുന്നതെന്ന് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. പിടികൂടിയ ബ്രൗൺ ഷുഗറിന് അഞ്ചുലക്ഷം രൂപ വില വരും. തിരുവല്ല പൊലീസ് ഇൻസ്പെക്ടർ എസ്. സന്തോഷ്, എസ്.ഐ ജി. ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ്ചെയ്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.