മൂന്ന് ജനകീയ ആരോഗ്യകേന്ദ്രങ്ങള്ക്കുകൂടി ദേശീയ ഗുണനിലവാര അംഗീകാരം
text_fieldsമാന്തുക ജനകീയ ആരോഗ്യ കേന്ദ്രം, പാണില്‍ ജനകീയ ആരോഗ്യ കേന്ദ്രം, വള്ളംകുളം ജനകീയ ആരോഗ്യ കേന്ദ്രം
പത്തനംതിട്ട: ജില്ലയില്‍ ആരോഗ്യരംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച കുളനട ഗ്രാമപഞ്ചായത്തിലെ പാണില്‍, മാന്തുക എന്നീ ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ക്കും ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ വള്ളംകുളം ജനകീയ ആരോഗ്യ കേന്ദ്രത്തിനും ദേശീയ ഗുണനിലവാര അംഗീകാരം (എന്‍.ക്യു.എ.എസ്) ലഭിച്ചു.
സര്‍വിസ് പ്രൊവിഷന്‍, പേഷ്യന്റ് റൈറ്റ്സ്, ഇന്‍പുട്ട്സ്, സപ്പോര്‍ട്ടിവ് സര്‍വിസസ്, ക്ലിനിക്കല്‍ സര്‍വിസസ്, ഇന്ഫെക്ഷന് കണ്ട്രോള്, ക്വാളിറ്റി മാനേജ്മെന്റ്, ഔട്ട്കം എന്നീ വിഭാഗങ്ങളിലായി 70 ശതമാനത്തിനു മുകളില്‍ സ്കോര്‍ ലഭിക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് നാഷനല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ്സ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിക്കുന്നത്.
ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും ആരോഗ്യപ്രവര്‍ത്തകരുടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണ് ഈ നേട്ടം കൈവരിക്കാനായത്. ആശുപത്രികളുടെ ഗുണനിലവാര മാനദണ്ഡം ഉറപ്പാക്കുന്നതിനായി ജില്ല, സംസ്ഥാന, ദേശീയതലത്തിലുള്ള പ്രത്യേക ഗുണനിലവാര സമിതി നടത്തുന്ന വിദഗ്ധ പരിശോധനകള്‍ക്കുശേഷമാണ് അംഗീകാരം തീരുമാനിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

