Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഴകായി അടുപ്പൂട്ടി പെരുന്നാൾ

text_fields
bookmark_border
കൂട്ടിയെഴുന്നള്ളിപ്പിന് അണിനിരന്നത് 35 ഗജവീരന്മാർ
അഴകായി അടുപ്പൂട്ടി പെരുന്നാൾ
cancel
camera_alt

 കുന്നംകുളം അടുപ്പൂട്ടി പള്ളി പെരുന്നാളിനോടനുബന്ധിച്ച് നടന്ന കൂട്ടിയെഴുന്നള്ളിപ്പ് 

കുന്നംകുളം: കുന്നംകുളത്തിന്റെ ദേശീയോത്സവം എന്നറിയപ്പെടുന്ന അടുപ്പൂട്ടി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി ഓർമപ്പെരുന്നാൾ ആഘോഷം വർണാഭമായി. ജനസാഗരമായി മാറിയ സമാപന കൂട്ടിയെഴുന്നള്ളിപ്പ് കുന്നംകുളത്തിന്റെ ചരിത്രത്തിലെ വേറിട്ട ഓർമയായി. ചൊവ്വാഴ്ച വൈകീട്ട് സന്ധ്യ നമസ്കാരത്തോടെ ചടങ്ങുകൾ ആരംഭിച്ചു. പെരുന്നാൾ ചടങ്ങുകൾക്ക് പള്ളിനട സെന്റ് ഗ്രിഗോറിയോസ് കുരിശുപള്ളിയിലേക്കുള്ള കൊടിയും ശ്ലീബായും എഴുന്നള്ളിപ്പോടെ തുടക്കമായി. തുടർന്ന് നടന്ന ശ്ലൈഹിക വാഴ്‌വിലും വർണക്കാഴ്ചയായി മാറിയ ഫാൻസി വെടിക്കെട്ടിനും ആയിരക്കണക്കിന് ജനങ്ങൾ സാക്ഷികളായി.

രാത്രി വിവിധ ആഘോഷക്കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന എഴുന്നള്ളിപ്പുകൾ ബുധനാഴ്ച പുലർച്ചെയോടെ സമാപിച്ചു. ബുധനാഴ്ച രാവിലെ 7.30ന് നടന്ന പ്രഭാത നമസ്കാരത്തിനും തുടർന്ന് നടന്ന വിശുദ്ധ മൂന്നിന്മേൽ കുർബാനക്കും കുന്നംകുളം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമ്മികത്വം വഹിച്ചു.

ഉച്ചക്ക് ശേഷം നടന്ന സമാപന ചടങ്ങുകൾ കുന്നംകുളത്തിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്നതായി. 45 പ്രാദേശിക പെരുന്നാൾ കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള ആഘോഷങ്ങൾ വൈകീട്ട് 4.30 ഓടെ പള്ളിയങ്കണത്തിൽ പ്രവേശിച്ചു. തുടർന്ന് നടന്ന കൂട്ടിയെഴുന്നള്ളിപ്പിൽ 35 ഗജവീരന്മാർ അണിനിരന്നത് വിസ്മയക്കാഴ്ചയായി.

വൈകീട്ട് ആറോടെ പ്രാദേശിക കമ്മിറ്റികളുടെ ആഘോഷങ്ങൾ പൂർത്തിയായി. തുടർന്ന് നടന്ന ഭക്തിനിർഭരമായ പ്രദക്ഷിണവും ആശീർവാദവും ആയിരക്കണക്കിന് വിശ്വാസികൾ അണിചേർന്നു. ചടങ്ങുകൾക്ക് ശേഷം നടന്ന നേർച്ചവിളമ്പലും ഉണ്ടായി. വികാരി ഫാ. സ്റ്റീഫൻ ജോർജ്, ട്രസ്റ്റി പി.കെ. പ്രജോദ്, സെക്രട്ടറി ടി.എ. ജോൺസൺ എന്നിവരടങ്ങുന്ന കമ്മിറ്റിയും വിവിധ ആഘോഷക്കമ്മിറ്റികളും നേതൃത്വം നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A beautiful and cozy festival
Next Story