രാജ്യാന്തര ഫെലോഷിഷ് തിളക്കത്തിൽ അഫ്രിൻ നവാസ്
text_fieldsഅഫ്രിൻ നവാസ്
കൊടുങ്ങല്ലൂർ: ചെക്ക് റിപ്പബ്ലിക്കിൽ നിന്നുള്ള ഒന്നരക്കോടിയുടെ രാജ്യാന്തര ഫെലോഷിപ്പിന്റെ തിളക്കമാർന്ന നേട്ടം കരസ്ഥമാക്കി കൊടുങ്ങല്ലൂർ സ്വദേശിനി അഫ്രിൻ നവാസ്. ചെക്ക് തലസ്ഥാനമായ പ്രാഗിലെ ചാൾസ് യൂനിവേഴ്സിറ്റിയുടെ ഭാഗമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗാനിക് കെമിസ്ട്രി ആൻഡ് ബയോ കെമിസ്ട്രി ഓഫ് ദി ചെക് അക്കാദമി ഓഫ് സയൻസിൽ (ഐ.ഒ.സി.ബി) നിന്നാണ് നേട്ടം സ്വന്തമാക്കിയത്. നാലുവർഷത്തെ ഗവേഷണ പഠനത്തിനാണ് ഫെലോഷിപ്. മെഡിസിനൽ കെമിസ്ട്രിയാണ് ഗവേഷണ വിഷയം.
പഞ്ചാബിലെ മൊഹാലി, ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ചിൽ (ഐ.ഐ.എസ്.ഇ.ആർ) നിന്നും ഉയർന്ന മാർക്കോടെ രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ അഫ്രിൻ, ഹൈദരാബാദിലെ നൈപറിലും ബംഗളൂരുവിലെ ഇൻസ്റ്റമിലും ഇന്റേൺഷിപ്പ് പൂർത്തിയാക്കി. മൃഗസംരക്ഷണ വകുപ്പ് റിട്ട. ഡെപ്യൂട്ടി ഡയറക്ടർ കൊടുങ്ങല്ലൂർ ശാന്തിപുരം വടക്കേ വീട്ടിൽ ഡോ. വി.എ. നവാസിന്റെയൂം ഫെഡറൽ ബാങ്ക് അസോസിയേറ്റ് വൈസ് പ്രസിഡൻറ് ആലുവ കക്കാട്ട് സുനിത ഇസ്മായിലിന്റെയും മകളായ അഫ്രിൻ ഈ മാസം അവസാനത്തോടെ പ്രാഗിലേക്ക് പുറപ്പെടാനുള്ള തയാറെടുപ്പിലാണ്.

