Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനഗരത്തിലെ...

നഗരത്തിലെ ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ അസം സ്വദേശി പിടിയിൽ

text_fields
bookmark_border
നഗരത്തിലെ ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ അസം സ്വദേശി പിടിയിൽ
cancel
camera_alt

മ​ഹേ​ഷ്

തൃ​ശൂ​ർ: ന​ഗ​ര​ത്തി​ലെ പ​ട്ടാ​ളം മാ​രി​യ​മ്മ​ൻ ക്ഷേ​ത്ര​ത്തി​ലും ചെ​ട്ടി​യ​ങ്ങാ​ടി​യി​ലെ കു​ള​ശ്ശേ​രി ക്ഷേ​ത്ര​ത്തി​ലും മോ​ഷ​ണം ന​ട​ത്തി ഒ​ളി​വി​ൽ പോ​യ അ​സം ദി​ബ്ര​ഗാ​ർ സ്വ​ദേ​ശി മ​ഹേ​ഷ് (19) പ​ടി​യി​ൽ. സി​റ്റി പൊ​ലീ​സ് സാ​ഗോ​ക്ക് സ്ക്വാ​ഡും അ​സി​സ്റ്റ​ൻ​റ് ക​മീ​ഷ​ണ​റു​ടെ സ്ക്വാ​ഡും ചേ​ർ​ന്ന് ത​മി​ഴ്നാ​ട്ടി​ലെ തി​രു​നെ​ൽ​വേ​ലി​യി​ൽ നി​ന്നാ​ണ്​ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഫെ​ബ്രു​വ​രി​യി​ലാ​യി​രു​ന്നു പ​ട്ടാ​ളം മാ​രി​യ​മ്മ​ൻ​കോ​വി​ലി​ൽ മോ​ഷ​ണം. നാ​ല് ഭ​ണ്ഡാ​ര​ങ്ങ​ളി​ൽ നി​ന്നും മേ​ശ​വ​ലി​പ്പി​ൽ നി​ന്നു​മാ​യി 15,000 രൂ​പ​യാ​ണ് മോ​ഷ​ണം ചെ​യ്ത​ത്.

ഈ ​മാ​സം 21നാ​ണ്​ ട്രാ​ൻ​സ്പോ​ർ​ട്ട് ബ​സ് സ്റ്റാ​ൻ​റി​ന് സ​മീ​പ​മു​ള്ള ചെ​ട്ടി​യ​ങ്ങാ​ടി കു​ള​ശ്ശേ​രി ഹ​നു​മാ​ൻ കോ​വി​ലി​ൽ മോ​ഷ​ണം ന​ട​ന്ന​ത്.​ 11,000 രൂ​പ​യും 10,000 രൂ​പ​യു​ടെ മൊ​ബൈ​ൽ​ഫോ​ണും മോ​ഷ്ടി​ച്ച​ജ​രു​ന്നു. സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ ന​കു​ൽ. ആ​ർ. ദേ​ശ്മു​ഖി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സാ​ഗോ​ക്ക് സ്ക്വാ​ഡും അ​സി​സ്റ്റ​ൻ​റ് ക​മീ​ഷ​ണ​റു​ടെ സ്ക്വാ​ഡും വി​ദ​ഗ്ധ​മാ​യി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മൊ​ബൈ​ലു​ക​ൾ മാ​റി​മാ​റി ഉ​പ​യോ​ഗി​ച്ച് ത​ന്ത്ര​പ​ര​മാ​യാ​ണ് പ്ര​തി ഒ​ളി​വി​ൽ ക​ഴി​യു​ന്ന​തെ​ന്ന്​ ക​​ണ്ടെ​ത്തി. പ്ര​തി​ക്കെ​തി​രെ തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലും കേ​സു​ക​ളു​ണ്ട്.

എം. ​ശ​ശി​ധ​ര​ന്റെ നേ​തൃ​ത്വ​ത്തി​ലു​മു​ള്ള അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഈ​സ്റ്റ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ കി​ര​ൺ. സി. ​നാ​യ​ർ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ അ​നു​ശ്രു​തി, റെ​ജി​ൻ​രാ​ജ്, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ധ​നേ​ഷ് അ​ജ്മ​ൽ, സൂ​ര​ജ്, സാ​ഗോ​ക്ക് സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ അ​സി​സ്റ്റ​ന്റ് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ പി.​കെ പ​ഴ​നി സ്വാ​മി, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ സ​ജി ച​ന്ദ്ര​ൻ, കൃ​ഷ്ണ​പ്ര​സാ​ദ്, റെ​ജി​ൻ, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ഹ​രീ​ഷ്, ദീ​പ​ക് എ​ന്നി​വ​രു​മാ​ണു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stealingtheftcasearrestedThrissurCrime
News Summary - Assamese national arrested for stealing from city temples
Next Story